Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി'.

23 Aug 2025 08:46 IST

UNNICHEKKU .M

Share News :



 മുക്കം:കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായ പ്പെട്ടു.  തിരുവമ്പാടി ഗവ. ഐ ടി ഐ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മാറി കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് യുവാക്കളെ പ്രാപ്തരാക്കുന്നതിന് സംസ്ഥാനത്തെ ഐടിഐ കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.

 തിരുവമ്പാടി ഐടിഐയിൽ അടുത്ത അധ്യയന വർഷം മുതൽ പുതു തലമുറ കോഴ്‌സുകൾ കൊണ്ട് വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കോഴ്സുകൾ കൊണ്ടുവരുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടാൽ ജില്ലയിലെ മറ്റ് ഐടിഐ കളിലെ കോഴ്സുകൾ തിരുവമ്പാടിയിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഐടിഐ യിലേക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എത്തിച്ചേരുന്നതിനുള്ള പ്രയാസം പരിഹരിക്കുന്നതിന് കെഎസ്ആർടിസി ബസ് എത്തിക്കുന്നതിനുള്ള ശ്രങ്ങൾക്ക് മന്ത്രി പൂർണ പിന്തുണയും പ്രഖ്യാപിച്ചു.കാലാനുസൃതമായ പുതിയ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി സംസ്ഥാനത്തെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ

 ആവശ്യമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 6.75കോടി രൂപ ചെലവഴിച്ചാണ് തിരുവമ്പാടി ഗവ. ഐ ടി ഐയുടെ പുതിയ കെട്ടിടം നിർമ്മിച്ചത്.2106 ചതുരശ്ര മീറ്റർവിസ്‌തൃതിയിൽ മൂന്ന് നിലകളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ക്ലാസ് റൂമുകൾ, വർക്ക്ഷോപ്പ് ഓഫീസ് റൂമുകൾ, ടോയ്ലറ്റ് കോൺഫറൻസ് ഹാൾ, ലിഫ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോർജ് എം തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ, വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി ആധ്യക്ഷ വി പി ജമീല,തിരുവമ്പാടി പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ,സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ അഭിനന്ദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ,ട്രെയിനിംഗ് ഡയറക്ടറേറ്റ് അഡി. ഡയറക്ടർ പി വാസുദേവൻ,കോളേജ് പ്രിൻസിപ്പൽ എ ജെ ഹരിശങ്കർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്‌ഥർ എന്നിവർ സംസാരിച്ചു.

പടം: തിരുവമ്പാടി ഐ ടി ഐ യുടെ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News