Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്കാപ്പം സൂംബ നൃത്തച്ചുവട് വച്ച് മന്ത്രി വി. എൻ. വാസവൻ

30 Jun 2025 16:55 IST

CN Remya

Share News :

കോട്ടയം: വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ് കളിച്ച് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.  എൻ. വാസവൻ. മൗണ്ട് കാർമൽ ഹൈസ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികൾക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്‌കൂളിലെ ആയിരത്തിലധികം വരുന്ന കുട്ടികളും സൂംബയിൽ അണിചേർന്നു. സൂംബ ഡാൻസിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത് കായികവും മാനസികവുമായ ഉണർവാണെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരേ ദീർഘവീഷണവും ഭാവനാസമ്പന്നുമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.  അതിനായി, കക്ഷി രാഷ്ട്രീയ, ജാതി - മത വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകും. മാനസികവും കായികവുമായ ഉണർവ് ഉറപ്പാക്കാൻ കഴിയുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ലഹരി ഒരു സാമൂഹികവിപത്തായി മാറിയിരിക്കുകയാണെന്നും അതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉണർവുകൾക്കായി നല്ല ശീലങ്ങൾ പഠിപ്പിച്ചു നൽക്കണം. ലഹരി മുക്തമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനായി കലാ കായിക വിനോദങ്ങളിലൂടെയോ വായനയിലൂടെയോ നല്ല സന്ദേശങ്ങൾ നൽകി സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ സാധിക്കണം. ലഹരിയ്ക്കടിമപ്പെടുന്നവരെ കൃത്യമായി അടയാളപ്പെടുത്തി അവരെ അതിൽനിന്ന് മോചിപ്പിക്കാൻ കൗൺസലിംഗ് ഉൾപ്പെടെ നൽകി മുന്നോട്ട് കൊണ്ടുവരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ സൂംബ ഡാൻസ് കളിച്ച മൗണ്ട് കർമലിലെ വിദ്യാർഥികളെ അനുമോദിക്കാനും മന്ത്രി മറന്നില്ല.

ചടങ്ങിൽ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ. സുനിമോൾ, സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. മേരി, ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റർ എ.എസ്. ജെയിൻ, പി.ടി.എ. പ്രസിഡന്റ് പ്രവീൺ കെ. രാജ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News