Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണപ്പാട്ടിൻ്റെ താളത്തിൽ സുഭിക്ഷമായ സദ്യയൊരുക്കി മുതിർന്ന പൗരന്മാരുടെ സംഗമം

04 Sep 2025 22:16 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് സായാഹ്നം ഹാളിൽഓണപ്പാട്ടുകളുടെ സംഗീതതാളത്തിലുള്ള വിരുന്നും ,സദ്യയുമൊരുക്കി മുതിർന്ന പൗരന്മാരുടെ സംഗമം നവ്യനുഭവമായി. ഗായികസുമതി, ഗായകന്മാരായ വി.കെ. അബ്ദുൽ ജബ്ബാർ, ടി. അബ്ദുല്ല മാസ്റ്റർ എന്നിവരാണ് ഓർമ്മയുടെ ഓണ പ്പാട്ടുകൾ മനോഹരമായി അവതരിപ്പിച്ചും  , സുഭിക്ഷമായ ഓണസദ്യയുമായി സംഗമ വേദി മറക്കാനാ വത്തായി. പ്രശസ്ത എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ മുഖ്യപ്രഭാഷണം നടത്തി. യഥാർത്ഥത്തിൽ ഓണം കേരളത്തിൻ്റെ കാർഷികോത്സവമാണ്. അതോടപ്പം കൊയ്ത്തുത്സവു മാണ് ഇക്കാരണത്താൽ ഓണത്തെ കേരളത്തിൻ്റെ ദേശീയ ഉത്സവമായി പറയപ്പെടുന്നത്. നാട്ടിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്സവമായതിനാൽ മതേതര ഉത്സവമായി മാറിയതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. സീനിയർ സിറ്റിസൺ യൂണിറ്റ് പ്രസിഡണ്ട് വി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. നജീബ്, കെ. മുഹമ്മദ് കുട്ടി, കെ.ടി അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

വി. അശോകൻ, വേലായുധൻ, മറിയം ജബ്ബാർ, ജയശീലൻ, മമ്മദ്തിരുവാലൂർ, എൻ.കെ. ദസ്തഗീർ, കണ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. 


 പടം:  ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് സായാഹ്നത്തിൽ നടന്ന മുതിർന്ന പൗരന്മാരുടെ സംഗത്തിൽ പ്രശസ്ത എഴുത്തുകാരൻ ഹമീദ് ചേരുംഗല്ലൂർ മുഖ്യപ്രഭാഷണം നടത്തുന്നു.

Follow us on :

More in Related News