Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

12 Feb 2025 21:10 IST

PEERMADE NEWS

Share News :


പീരുമേട്:


പെരുവന്താനം മതമ്പയിൽ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.മരണപ്പെട്ട സ്ത്രീയുടെ കുടുംബം നാളുകൾക്ക് മുൻപ് തന്നെ തങ്ങളുടെ കുടുംബം കാട്ടാനഭീതിയിൽ ആണെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് വനം മന്ത്രി എ .കെ ശശീന്ദ്രന് പരാതി നൽകിയതാണെന്നും, എന്നാൽ അതിന്മേൽ ഒരു നടപടിയും എടുക്കാതെ ഒരു യുവതിയുടെ ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് ഇതിനെ എത്തിച്ചത് സർക്കാരിൻ്റെയും ബന്ധപ്പെട്ട വകുപ്പിൻ്റെയും പിടിപ്പുകേടാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ .സിറിയക് തോമസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് എബിൻ കുഴിവേലി അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ടോണി തോമസ്, മനോജ് രാജൻ, കോൺഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡൻ്റ് ഷിനോജ് ജേക്കബ്, ഉമർ ഫാറൂഖ്, ഫെലിക്സ് ഡാനിയേൽ,വിഘ്നേഷ്, സതീഷ്, അലൈസ് വാരികാട്ട്, ദീപു വാഗമൺ, കണ്ണൻ പാമ്പനാർ, അനൂപ് ചേലക്കൽ, വിനീഷ്, സാബിഹ് ബഷീർ, സാലമ്മ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News