Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി ഗവ.യൂ.പി സ്ക്കൂൾ തജം തജം തകജം കലോത്സവം വർണ്ണാഭമായി.

26 Sep 2025 10:59 IST

UNNICHEKKU .M

Share News :

മുക്കം: മണാശ്ശേരി ഗവ. യു പി സകൂളിൽ ദിദിന കലോത്സവമായ “തജം ,തജം ,തകജം ..”ടി വി സിനിമാ താരം അശ്വിൻ വിജയൻ ഉദ്ഘാടനം ചെയ്തു. വർർണാഭവും വ്യത്യസ്തവുമായ കലാപരിപാടികൾ അവതരിപ്പിക്കാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവസരം നൽകി. കമലദളം ,കിളിച്ചുണ്ടൻ മാമ്പഴം , കിലുക്കം, ദൃശ്യം ,ഭരതം എന്നിങ്ങനെ അഞ്ച് വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. ഇത്തവണത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനുള്ള ആദരവായാണ് വേദികൾക്ക് മോഹൻലാൽ സിനിമകളുടെ പേര് തിരഞ്ഞെടുത്തത്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന യുപി സ്കൂൾ തനിക്ക് ഒരുപാട് സന്തോഷമായെന്ന് ഉദ്ഘാടകനും അഭിപ്രായപ്പെട്ടു.. സമീപത്തുള്ള എയ്ഡഡ് , അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കിടമത്സരങ്ങൾക്കിടയിൽ നാടിന്നഭിമാനമായ സ്കൂളിലെ അധ്യാപകരേയും പി.ടി എ യേയും പ്രത്യേകം പ്രശംസിച്ചു. പ്രധാനധ്യാപിക ഇൻചാർജ് ആമിന ടീച്ചർ , പി.ടി.എ പ്രസിഡന്റ് സുനീർ മുത്താലം , എസ്.എം.സി സാരഥി സവിജേഷ് , കലാമേള കൺവീനർ സ്‌മൃതി, എം.പി.ടി എ ചെയർ പെർസൺ രേശ്‌മ എന്നിവർ സംസാരിച്ചു.

പടം: മണാശ്ശേരി ഗവ.യൂ.പി സ്ക്കൂൾ കലോത്സവം സിനിമ താരം അശ്വിൻ വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News