Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 17:12 IST
Share News :
ചീക്കോട് : ചീക്കോട് ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ. പി സഈദ് അവതരിപ്പിച്ചു. ഏകദേശം മുപ്പതര കോടിയിലേറെ രൂപ (30,51, 92,504 രൂപ) വരവും, മുപ്പത് കോടിക്കടുത്ത് (29, 60, 27,000 രൂപ) ചെലവും 91,65, 504 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് പൂർത്തീകരിക്കുന്നതിന് വേണ്ടി രണ്ടു കോടി പത്ത് ലക്ഷം രൂപയും , പി.എം.എ.വൈ ഗുണഭോക്താക്കൾക്കുളള വീടിന് വിഹിതം നൽകുന്നതിന് വേണ്ടി 42 ലക്ഷം രൂപയും , വിവിധ ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തുന്നതിനായി 4 കോടി രൂപയും, സാമൂഹ്യ ക്ഷേമ മേഖലയിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയും വകയിരുത്തി. കാർഷിക മേഖലയിൽ തരിശ് രഹിത ചീക്കോട് ,വന്യമൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്നതിന് വേണ്ടി സൗരവേലി, ജല സേചന കനാൽ തുടങ്ങിയവ അടക്കം വിവിധ പദ്ധതികൾക്ക് 50 ലക്ഷം രൂപയും അനുവദിച്ചു.മൃഗ സംരക്ഷണ മേഖലയിൽ സ്ത്രീകളുടെ വരുമാനം ലക്ഷ്യമാക്കിയുളള പദ്ധതിക്കാണ് മുൻതൂക്കം നൽകുന്നത്.ഇതിനായി 54 ലക്ഷം രൂപയാണ് വകയിരുത്തിയത്. വയോജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക് ,വയോജന ടൂർ,വയോജനങ്ങൾക്ക് വീൽ ചെയർ എന്നിവയ്ക്ക് വേണ്ടി 20 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കം കുറിക്കും. ആരോഗ്യമേഖലയിൽ 68 ലക്ഷം രൂപ വകയിരുത്തി 'വൺ ഹെൽത്ത് ' പദ്ധതി,സമാശ്വാസം പദ്ധതി, ആരോഗ്യ വെളിച്ചം, പരതക്കാട് (ഓമാനൂർ)സബ് സെന്‍റർ കെട്ടിട നിർമ്മാണം,കുനിത്തലകടവ് സബ്സെന്‍ററിന് സ്ഥലം വാങ്ങൽ, കവചം ,ഓപ്പൺ ജിം എന്നീ പദ്ധതികൾ നടപ്പിലാക്കും. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കും. ഇതിനായി 55 ലക്ഷം രൂപ വകയിരുത്തി, ഇതിന്റെ ഭാഗമായി പട്ടിക ജാതി വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങൽ , കോളനികളിൽ സാമൂഹ്യ പഠനമുറി നിർമ്മിക്കും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി 55 ലക്ഷം രൂപ വകയിരുത്തും.ഇതിനായി കിട്ടിയ സ്ഥാപനങ്ങളിൽ ഭിന്നശേഷി സൗഹൃദമാക്കൽ, കോക്ലിയർ ഇംപ്ലാന്‍റേഷൻ എന്നീ പദ്ധതികൾ നടപ്പിലാക്കും. ശുചിത്വ മേഖലയിൽ എം സി എഫിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കൽ,ശ്മശാനത്തിന് സ്ഥലം വാങ്ങൽ എന്നീ പദ്ധതികൾക്കായി 1 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ,കലാ സാംസ്ക്കാരിക യുവജന ക്ഷേമ മേഖലയ്ക്ക് 83 ലക്ഷം രൂപ വകയിരുത്തി. വിവിധ സ്ഥലങ്ങളിൽ ഗ്രൗണ്ടുകൾക്ക് സ്ഥലം വാങ്ങൽ ,വെട്ടുപാറ ചീക്കോട് ,ഓമാനൂർ,കുണ്ടുമണ്ണിൽ എന്നീ മിനിസ്റ്റേഡിയങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഫണ്ട് വകയിരുത്തി. സ്കൂൾ കുട്ടികൾക്ക് കരാട്ടെ പരിശീലനം,കലാ സാഹിത്യ ശിൽപശാല, നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കൽ തുടങ്ങിയ പദ്ധതികളും, പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനുമായി പഞ്ചായത്ത് വിവിധ തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ സർക്കാർ സ്കൂളുകൾ സ്മാർട്ടാക്കലും,ശിശു സൗഹൃദ കോർണർ, പാറപുറത്ത് പറമ്പ് ,പളളിമുക്ക് സ്കുളൂകൾക്ക് ക്ലാസ് റൂം നിർമ്മിക്കുന്നതിന് വേണ്ടിയും ഫണ്ട് വകയിരുത്തും. വിജ്ഞാന നൈപുണ്യ പരിപോഷണ പദ്ധതി, അക്ഷര വെളിച്ചം പദ്ധതിയും നടപ്പാക്കും. ഗവൺമെന്റ് എൽ.പി, യു.പി സ്കൂളുകൾക്ക് ആവശ്യമായ ലാബ്, ഫർണ്ണിച്ചറുകൾ, ഹോമിയോ ആശുപത്രികളിൽ ശിശു സൗഹൃദ പാർക്കുകൾ, വനിതകൾക്ക് വേണ്ടി വനിത തൊഴിൽ പരിശീലനകേന്ദ്രം, പരമ്പരാഗത കൈതൊഴിൽ സഹായം ,സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ,വനിത യോഗ സെന്‍റർ തുടങ്ങിയവ ആരംഭിക്കും, 20 കെഎം പുതിയ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കും. പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കും.വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും. വെട്ടുപാറ മുറിഞ്ഞമാട് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിക്ക് വിഹിതം നൽകൽ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
പഞ്ചായത്ത് പ്രസിഡന്‍റ് എളങ്കയിൽ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ സഫിയ സിദ്ധീഖ്,വിജീഷ് പി.കെ, നസീമ പി, അംഗങ്ങളായ, മുബഷീർ, രജീഷ് കെ, രാജശ്രീ , അബ്ദുൽ അസീസ് കെ.കെ, അബ്ദുറഹിമാൻ പട്ടാക്കൽ, ,ത്വയ്യിബ് ഓമാനൂർ, ടി കെ സുലൈമാൻ, അബ്ദുൽകരീം കെ.സി., മൈമൂന തടത്തിൽ,വെളുത്തേടത്ത് കാർത്ത്യായനി, ,ഷാഹിന , ഫജീന, ഫാത്തിമ കെ ,സെക്രട്ടറി പി.കെ പ്രദീപൻ, ദിനുരാജ് എസ്, ഷൈജ എച്ച്.സി, മിനി എം അകൗണ്ടന്‍റ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.