Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പട നയിച്ചവൻ നാട് നയിക്കട്ടെ, UDF ജയിക്കും, VDS നയിക്കും'; മലപ്പുറത്ത് വി ഡി സതീശന് അനുകൂല ഫ്ലക്സുകള്‍

03 May 2026 14:19 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾ മാത്രം ബാക്കി

നിൽക്കെ യുഡിഎഫില്‍ ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. മലപ്പുറം എടരിക്കോടും കോട്ടക്കലിലും

വി ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകള്‍.


"നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ" എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ലക്സില്‍ പറയുന്നത്. ടീം എടരിക്കോട് യൂത്ത് കോണ്‍ഗ്രസ്സ് എന്ന പേരിലാണ് ഫ്ലക്സ്. എടരിക്കോട് ടൗണില്‍ ആണ് ഫ്ലക്സ് ഉയർത്തിയത്. നേരത്തെ തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂർ ഭാഗത്തും പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വി.ഡി സതീശന് എതിരെയും കോട്ടക്കലില്‍ ഫ്ലക്സ് ഉയർന്നിരുന്നു.


അതേസമയം വിഡി സതീശനെ പിന്തുണച്ച്‌ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ മലപ്പുറം കോട്ടയ്ക്കലില്‍ ബാനർ സ്ഥാപിച്ചു. നേതാക്കള്‍ വി ഡി സതീശന്റെ പി ആർ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ്‌ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനർ. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ബാനർ സ്ഥലത്തു നിന്നും നീക്കി.

Follow us on :

More in Related News