Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 03:25 IST
Share News :
ദോഹ: അറുകൊലകളിലെത്തിയ ലഹരിഭീകര താണ്ഡവങ്ങൾക്ക് ശക്തമായ ശിക്ഷനൽകാൻ പഴുതടച്ച നിയമനിർമാണം വേണമെന്ന് ഖത്തർ ഐൻ ഖാലിദിൽ നടന്ന പന്താവൂർ ഇർശാദ് സ്നേഹസംഗമം അഭിപ്രായപ്പെട്ടു.
മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതി അവതരിപ്പിച്ചു. ഖത്തർ ഐ സി എഫ് നേതാക്കളായ സയ്യിദ് ജഅ്ഫർ തങ്ങൾ (മമ്പുറം), സുറൂർ ഉമർ, സിദ്ദീഖ് എറണാംകുളം, വിദ്യാഭവൻ ഖത്തർ ചാപ്റ്റർ ചെയർമാൻ ജലീൽ വെളിയങ്കോട്, സയ്യിദ് ജദീദ് അദനി, സിദ്ദീഖ് ചെറുവല്ലൂർ, കുട്ടിനടുവട്ടം, മൻസൂർ കെ. വി എന്നിവർ പ്രസംഗിച്ചു. ഖത്തർ ഐ സി എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ല്യാർ മുഖ്യ രക്ഷാധികാരിയും ഡോ. ഹംസ അൽ സുവൈദ് ചെയർമാനുമായ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അശ്റഫ് സഖാഫി നടക്കാവ് (പ്രസിഡന്റ് ), ശംസുദ്ദീൻ മുതുകാട് (ജ. സെക്രട്ടറി), കുട്ടി നടുവട്ടം (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ മാമ്പുള്ളി, ഹസൻ സഖാഫി ആതവനാട്, സുഹൈർ ഇല്ലത്ത്, മുസ്ഥഫാ മറവഞ്ചേരി (വൈ. പ്രസിഡന്റുമാർ) ജലീൽ വെളിയങ്കോട്, നജീബ് കാളാച്ചാൽ, മൻസൂർ കെ. വി,
അബ്ദുർറസ്സാഖ് കല്ലൂർമ (സെക്രട്ടറിമാർ).
Follow us on :
Tags:
More in Related News
Please select your location.