Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഭരണസമിതിയിൽ അഴിമതിയും കെടും കാര്യസ്ഥതയും ആരോപിച്ച് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

23 Aug 2025 20:05 IST

UNNICHEKKU .M

Share News :


 മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയും ആരോപിച്ചും  കാരശ്ശേരിയെ വീണ്ട 'ടുക്കുക എന്ന പ്രമേയവുമായി എൽഡിഎഫ് പഞ്ചായത്ത് ഓഫീസ്സിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സർക്കാർ അനുവദിച്ച ആറ് കോടി രൂപ ലാപ്സാക്കി, നിയമനത്തിന് പോലുംകോഴ വാങ്ങുക,കരിങ്കൽ ക്വാറിക്ക് യഥേഷ്ടം അനുമതി, ടേക് എ ബ്രേക്ക് തകർത്തു. എന്നി കാര്യങ്ങളിൽ ആരോപണങ്ങളുന്നയിച്ചാണ് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിക്കെതിരെ മാർച്ചും ധർണ്ണയും നടത്തിയത്. നോർത്ത് കാരശ്ശേരിയിൽ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിൻ്റെ മുന്നിൽ സമാപിച്ചു. ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ധർണ്ണസമരം ആർ ജെ ഡി, സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു,എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സിപിഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ ശിവദാസൻ, കെ പി ഷാജി, കേരള കോൺഗ്രസ് ബിനേതാവ് ഇ പി ബാബു,ജില്ലാ പഞ്ചായത്ത് അംഗം വി പി ജമീല,ബ്ലോക്ക് പഞ്ചായത്ത് അംഗംരാ ജിത മൂത്തേടത്ത്, കെ സി ആലി, എൻ അബ്ദുൽ സത്താർ, കെ പി വിനു,തുടങ്ങിയവർ സംസാരിച്ചു,സിപിഐ ജില്ലാ കമ്മിറ്റി അംഗം ഷാജികുമാർഅധ്യക്ഷത വഹിച്ചു. മാന്ദ്രാവിനോദ്, ശ്രീകുമാർ പാറത്തോട് സജി തോമസ്, കെ കെ നൗഷാദ്, ഓ സുഭാഷ്,എം ആർ സുകുമാരൻ,ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്,സി ദേവരാജൻ, ഇ പി അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

പടം: എൽഡി എഫിൻ്റെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്സിലേക്ക് മാർച്ച് നടത്തുന്നു.

.............................................................................

എൽഡിഎഫ് പഞ്ചായത്ത് ഓഫീസ്സ് മാർച്ച്: രാഷ്ട്രീയ പ്രേരിതം - പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ വൈസ് പ്രസിഡണ്ട് ജംഷിദ് ഒളങ്കര '


മുക്കം: എൽ ഡി എഫ് ൻ്റെ നേതൃത്തത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫിസ് ലേക്ക് നടന്ന സമരം വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ വാർത്ത കുറിപ്പിൽ ആരോപിച്ചു. .കഴിഞ്ഞ നാലര വർഷക്കാലമായി ജനോപകാര പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന യുഡിഎഫ്ഭരണസമിതിയെ ഇകയ്ത്തി കാട്ടാനുള്ള ഇടത് മുന്നണിയുടെ നിലപാട് കാരശ്ശേരിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും

ഇത്തരം കുപ്രചരണങ്ങളെ അതിജീവിച്ച് ഭരണസമിതി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.നിരവധി തവണ പഞ്ചായത്ത് സെക്രട്ടറിയേയും, മറ്റ് ഉദ്യോഗസ്ഥരേയും സംസ്ഥാന ഭരണ സ്വാധീനമുപയോഗിച്ച് മാറ്റി ഭരണം അട്ടിമറിക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതായി അവർ കുറ്റപ്പെടുത്തി. യു.ഡി.എഫ് ഭരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് എം.എൽ.എയുടെ കാര്യമായ ഫണ്ടൊന്നും പഞ്ചായത്തിലേക്ക് അനുവദിക്കാൻ തയ്യാറായില്ല.ഇടത് മുന്നണി ആരോപിക്കുന്നത് പോലെയുള്ള ഏതെങ്കിലും ഒരഴിമതി ചൂണ്ടിക്കാണിക്കാൻ അവർക്കായിട്ടില്ല.ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നത് ആരാണന്ന് കഴിഞ്ഞ ദിവസത്തെ പൊതു ഹിയറിംഗിൽ നിന്ന് സി.പി.എം മെമ്പർമാർ വിട്ടു നിന്നതോടെ ജനങ്ങൾക്ക് ബോധ്യമായന്നും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും കുറ്റപ്പെടുത്തി.

Follow us on :

More in Related News