Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 11:36 IST
Share News :
തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ കെ എസ് യു-എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരങ്ങള്‍ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ് എഫ് ഐ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
കേരളാ വർമ്മ കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ കെഎസ് യു പ്രവർത്തകർ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാർത്ഥിയെ കസേരകള്‍ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്.
പിന്നാലെ പരസ്പരം പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇതോടെ കാലിക്കറ്റ് സർവ്വകലാശാല ഡി സോണ്‍ കലോത്സവം നിർത്തിവെച്ചു.
പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുംവഴിയും ആക്രമണമുണ്ടായി. കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് കൊരട്ടിയില്‍ വച്ച് ആക്രമിച്ചു. 10 കെ എസ് യു പ്രവർത്തകർ കൊരട്ടി സ്റ്റേഷനില്‍ തുടരുകയാണ്.
കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Follow us on :
Tags:
More in Related News
Please select your location.