Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ. പൊലീസ് കേസെടുത്തു,

19 May 2025 12:52 IST

Enlight News Desk

Share News :

കോഴിക്കോട്: ഞായറാഴ്ച പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതായി പൊലീസ്. തീ പിടുത്തം സംമ്പന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവർത്തിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും തീ പടർന്നു.

സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതിൽ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങൾ കത്തി താഴേക്ക് വീണു. മണിക്കൂറുകളോളം തീ കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടർന്നു. ഗതാഗതക്കുരുക്കും ഉണ്ടായി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.

Follow us on :

More in Related News