Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 19:15 IST
Share News :
മുക്കം:കേരളത്തിലെ പതിനാല് ജില്ലകളിലും നിന്നുള്ള കോളേജ് ടൂറിസം ക്ലബ് അംഗങ്ങൾക്കായി കേരള ടൂറിസം വകുപ്പിന് വേണ്ടി കോഴിക്കോട് ഡിടിപിസി സംഘടിപ്പിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് ടൂറിസം അനുഭവ യാത്രയും നടത്തി. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി മാത്യു , ടൂറിസം ക്ലബ് സ്റ്റേറ്റ് കോഓർഡിനേറ്റർ പി.സച്ചിൻ., കോഴിക്കോട് ജില്ലാ കോഓർഡിനേറ്റർ സോനു രാജ് എന്നിവരുടെ നേതൃത്വത്തിൽ 90 അംഗ സംഘം തുഷാരഗിരിയിലെത്തിയ തുഷാരഗിരി വെള്ളച്ചാട്ടം ആസ്വദിച്ചു. തുടർന്ന് തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ കാർമൽ അഗ്രോ ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, താലോലം പ്രൊഡക്ടസ് എന്നിവിടങ്ങളിലും സന്ദർശനത്തിനായി എത്തിയ സംഘത്തെ ഫാം ടൂറിസം കോഓർഡിനേറ്റർ അജു എമ്മാനുവൽ സ്വീകരിച്ച് വിവിധ ഫാമുകളും ഫാം ടൂർ പദ്ധതിയും പരിചയപ്പെടുത്തി.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ ടൂറിസം സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം ക്ലബുകൾ രൂപീകരിക്കുകയും ക്ലബ് അംഗങ്ങൾക്ക് ടൂറിസം എക്സ്പീരിയൻസിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നത്.
പടം : മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ കോളേജ് ടുറിസം ക്ലബ്ബ് അംഗങ്ങൾ.
Follow us on :
Tags:
More in Related News
 
                        Please select your location.