Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 18:54 IST
Share News :
കൊയിലാണ്ടി :നഗരസഭ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ ടിഷ്യു കൾച്ചർ വാഴക്കന്ന്, പച്ചക്കറിത്തൈ, വളം -ചട്ടി എന്നിവയുടെ വിതരണോദ്ഘാടനം നടന്നു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.വാർഡ് 20 ൽ നടന്ന പരിപാടി നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പച്ചക്കറിത്തൈ,വളം -ചട്ടിയും, കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യു കൾച്ചർ വാഴക്കന്നുമാണ് വിതരണം ചെയ്തത്.ചടങ്ങിൽ കൗൺസിലർ എൻ.എസ്. വിഷ്ണു, കർഷകരായ ഓച്ചിലേരി ഉണ്ണി കൃഷ്ണൻ, കൃഷിക്കൂട്ടത്തിൽ നിന്നും എളവന ഗീത എന്നിവർ പച്ചക്കറിത്തൈ ചട്ടി, ടിഷ്യു കൾച്ചർ വാഴക്കന്ന് എന്നിവ ഏറ്റു വാങ്ങി. പരിപാടിയിൽ കർഷകരും, കൃഷിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.
കൃഷി ഓഫീസർ ഷംസിദ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് രജീഷ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.