Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷവും 1500 കുടുംബങ്ങള്‍ക്കായുള്ള ലോണ്‍ മേളയും

30 Sep 2025 22:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് 1500 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയും ഒക്‌ടോബര്‍ 2-ാം തീയി വ്യാഴാഴ്ച്ച തെള്ളകം ചൈതന്യയില്‍ നടത്തപ്പെടും. വാര്‍ഷികാഘോഷത്തിന്റെയും വരുമാന സംരംഭകത്വ ലോണ്‍ മേളയുടെയും ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന് കേരള സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും, ജോസ് കെ. മാണി എം.പി, അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം അതിരൂപത പ്രസ്ബിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എക്‌സ്. എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, ധന ലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് ശ്രീകാന്ത് വി.വി, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടോം കരികുളം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള സ്വാശ്രയസംഘ പ്രതിനിധികള്‍ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കും. വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് ധന ലക്ഷ്മി ബാങ്കുമായി സഹകരിച്ച് വിഭാവനം ചെയ്തിരിക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഭാഗമായി ഏഴ് കോടി അമ്പത് ലക്ഷം രൂപയാണ് മിതമായ പലിശ നിരക്കില്‍ ലഭ്യമാക്കുന്നത്.

Follow us on :

More in Related News