Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂത്താട്ടുകുളം നഗരസഭ അവിശ്വാസപ്രമേയം; കുറുമാറിയ എല്‍ഡിഎഫ് കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി

18 Jan 2025 14:23 IST

Jithu Vijay

Share News :

എറണാകുളം : കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം എത്തിയ എല്‍ഡിഎഫ് കൗണ്‍സിലറെ സിപിഎം നേതാക്കള്‍ കടത്തിക്കൊണ്ടുപോയി. എല്‍ഡിഎഫ് കൗണ്‍സിലർ കലാ രാജുവിനെയാണ് പോലീസ് നോക്കിനില്‍ക്കെ പിടിച്ചുകൊണ്ടുപോയത്.


എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ എത്തിയതായിരുന്നു കലയെന്നാണ് യുഡിഎഫ് വാദിക്കുന്നത്. സംഭവത്തില്‍ കൗണ്‍സിലറുടെ മകള്‍ പോലീസിൽ പരാതി

നല്‍കി. കൂത്താട്ടുകുളം നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലർ കലാ രാജു. അദ്ദേഹം യുഡിഎഫ് കൗണ്‍സിലറുടെ വാഹനത്തിലാണ് നഗരസഭയില്‍ വന്നിറങ്ങിയത്. പിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലറെ നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലേക്ക് സിപിഎം പ്രാദേശിക നേതാക്കള്‍ കുതിച്ചെത്തി. യുഡിഎഫ് കൗണ്‍സിലർമാരെ തള്ളി മാറ്റി

വലിച്ചു കയറ്റുകയായിരുന്നു.


ഹൈക്കോടതി നിർദേശപ്രകാരം അവിശ്വാസ പ്രമേയം അവതരിപ്പിക്കുപ്പോൾ

നഗരസഭയില്‍ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിക്രമം നടക്കുമ്പോൾ പോലീസ്

നോക്കിനിന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് പ്രവർത്തകർ കൂത്താട്ടുകുളം

പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കൂത്താട്ടുകുളം നഗരസഭയില്‍ എല്‍ഡിഎഫിന് 13 അംഗങ്ങളുടെ പിന്തുണയാണുള്ളത്. യുഡിഎഫിന് 11 അംഗങ്ങളും. ഒരു സ്വതന്ത്രനുമുണ്ട്. എല്‍ഡിഎഫ് അംഗത്തെയും സ്വതന്ത്രനെയും ഒപ്പംനിർത്തി ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു യുഡിഎഫ്.



Follow us on :

More in Related News