Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്രഹ്മമംഗലം സ്വദേശി കെ.കെ.കൃഷ്ണകുമാറിന് യുവപ്രതിഭ പുരസ്കാരം.

23 Jan 2025 22:54 IST

santhosh sharma.v

Share News :

വൈക്കം: വളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ കേരളം ഈ വർഷം ഏർപ്പെടുത്തിയ യുവപ്രതിഭാ പുരസ്കാരത്തിന് വൈക്കം ബ്രഹ്മമംഗലം സ്വദേശി കെ.കെ.കൃഷ്ണകുമാർ അർഹനായി.

സാമൂഹിക സാംസ്കാരിക മേഖലയിൽ കോവിഡ് കാലത്തും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. മൂന്ന് മാസം മുമ്പ് സമീപവാസിയായ വയോധിക കിണറ്റിൽ വീണപ്പോൾ സ്വന്തം ജീവൻ പണയം വച്ചാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ 10 വർഷക്കാലമായി നൽകിവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്. 

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റും, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് കൃഷ്ണകുമാർ. ദേശീയ യുവജന ആഘോഷ സമാപനത്തിന്റെ സമാപനത്തിൻ്റെ ഭാഗമായി ഈ മാസം 25 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ദേശീയോദ്ഗ്രഥന യുവജന സമ്മേളന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുമെന്ന് പുരസ്ക്കാര കമ്മറ്റി ചെയർമാൻ എസ്.സ്വരൂപ് ജിത്ത്, ഭാരവാഹികളായ ലാൽ കോരാണി, എം. ഷിജു കല്ലവ എന്നിവർ അറിയിച്ചു.

Follow us on :

More in Related News