Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 08:13 IST
Share News :
വെള്ളിക്കുളങ്ങര ചൊക്കന തോട്ടം മേഖലയില്‍ പതിവായി കാട്ടാനയെത്തുന്നത് തൊളിലാളികുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചൊക്കനയിലെ തൊഴിലാളി പാഡികള്‍ക്കു സമീപം രാത്രിയായാല്‍ കാട്ടാനയുടെ സാന്നിധ്യമുണ്ട്.
വര്‍ഷങ്ങളായി കാട്ടാനകളടക്കമുള്ള വന്യജീവികളുടെ ശല്യം സഹിച്ച് ജീവിക്കുന്നവരാണ് മറ്റത്തൂര്‍ പഞ്ചായത്തിന്‍രെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന, നായാട്ടുകുണ്ട് മലയോര ഗ്രാമങ്ങള്‍. കര്‍ഷകരും തോട്ടം തൊഴിലാളികളുമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ ജീവനും സ്വത്തിനും വന്യജീവികള്‍ കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ചൊക്കനയിലെ എസ്‌റ്റേറ്റ് പാഡികള്‍ക്ക് സമീപത്തേക്ക് കാട്ടാനയെത്തുന്നത് തൊഴിലാളികുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സന്ധ്യയാല്‍ പാഡികള്‍ക്കു സമീപമെത്തുന്ന കാട്ടാനയെ പേടിച്ചാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെയുള്ളവര്‍ കഴിഞ്ഞുകൂടുന്നത്. പരീക്ഷക്കാലമായതിനാല്‍ സമാധനത്തോടെയിരുന്ന് പഠിക്കാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികളും വീട്ടമ്മമാരും പറയുന്നുബുധനാഴ്ച രാവിലെ കാരിക്കടവ് റോഡിനോടു ചേര്‍ന്ന് തോട്ടത്തില്‍ ടാപ്പിങ്ങ് നടത്തികൊണ്ടിരുന്ന തൊഴിലാളിസ്ത്രീയെ കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീണു പരിക്കേറ്റു. ഴീണു കിടന്ന ഇവര്‍ക്ക് തൊട്ടടുത്തുവരെ ആന എത്തിയെങ്കിലും പിന്തിരിഞ്ഞുപോയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ ടാപ്പിങ്ങിനു പോകുന്ന നിരവധി തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീവന്‍ പണയപ്പെടുത്തിയാണ് മേഖലയില്‍ തോട്ട തൊഴിലാളികള്‍ പണിയെടുക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.