Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് : വികസന സന്ദേശ യാത്ര നാളെ തുടങ്ങും.

27 Aug 2025 08:47 IST

UNNICHEKKU .M

Share News :




മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ഇടത് മുന്നണി തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന വ്യാജ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി 

കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്തത്തിൽ വികസന സന്ദേശ ഗ്രാമയാത്ര സംഘടിപ്പിക്കുമെ

ന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 28 മുത്തൽ 30 വരെയാണ് നടക്കുന്ന ഗ്രാമയാത്രയുടെ ക്യാപ്റ്റൻ കെ.കോയയും, വൈസ് ക്യാപ്റ്റൽ സമാൻ ചാലൂളിയുമാണ്. സുനിത രാജൻ ഡയരക്ടറും ജംഷിദ് ഒളകര കോർഡിനേറ്ററും ജോസ് പാലിയത്ത് പൈലറ്റുമായാണ് ഗ്രാമയാത്ര സംഘടിപ്പിക്കുന്നത്.

28 ന് വൈകുന്നേരം 3 മണിക്ക് വല്ലത്താഴ്പാറയിൽ നിന്നും ഗ്രാമയാത്ര ആരംഭിക്കും. ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന :സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും വൈകുന്നേരം മരഞ്ചാട്ടിയിൽ സമാപിക്കും. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. അഡ്വ: സുഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തും.29 ന് കാരമൂലയിൽ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ് സി.കെ കാസിം ഉദ്ഘാടനം ചെയ്യും. ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം കക്കാടിൽ സമാപിക്കും. ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തും.

30 ന് നെല്ലിക്കാപറമ്പിൽ ഡിസിസി അംഗം എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ത് ഫസൽ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം മുരിങ്ങംപുറായിൽ സമാപിക്കും.  സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും. മറ്റു പ്രമുഖ നേതാക്കൾ സംസാരിക്കും.2015 മുതൽ 2020 വരെയുള്ള അഞ്ച് വർഷക്കാലം കാരശ്ശേരി പഞ്ചായത്ത് ഭരിച്ച ഇടത് പക്ഷത്തിൻ്റെ അഴിമതിയിലും സ്വജന പക്ഷാപാതത്തിലും ജനവഞ്ചനയിലും പ്രതിഷേധിച്ചാണ് ജനങ്ങൾ യു.ഡി.എഫിനെ ഭരണമേൽപ്പിച്ചതെന്നും ആ വിശ്വാസം കാക്കാൻ യു.ഡി.എഫിന് സാധിച്ചതായും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.കോയ, സമാൻ ചാലൂളി , ജോസ് പാലിയത്ത്, പി. പ്രേമദാസൻ, എം ടി സെയ്ത് ഫസൽഎന്നിവർ പങ്കെടുത്തു

Follow us on :

More in Related News