Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ൻ്റെ 27-മത്‌ വാർഷികം ആഘോഷിച്ചു

02 Nov 2025 21:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ൻ്റെ  27-മത്‌ വാർഷികം 31-10 -2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സി.ഡി.എസ് ചെയർപേഴ്സൺ നിഷ ദിലീപിൻ്റെ അധ്യക്ഷതയിൽ വൈക്കം നിയോജക മണ്ഡലം എം.എൽ.എ ശ്രീമതി.സി.കെ. ആശ ഉദ്ഘാടനം ചെയ്തു.

കല്ലറ പഴയ പള്ളി പാരിഷ് ഹാളിൽ വച്ച് ചേർന്ന വാർഷിക ഉദ്ഘാടനത്തിന് വൈസ് ചെയർപേഴ്സൺ പ്രിയ മോൾ ജി. സ്വാഗതം ആശംസിച്ചു.

CDS ൻ്റെ ISO പ്രഖ്യാപനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൻ കോട്ടുകാപ്പള്ളി നിർവ്വഹിച്ചു. കല്ലറ (വൈക്കം) ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജോണി തോട്ടുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ. ശശികുമാർ , വാർഡ് അംഗം അരവിന്ദ് ശങ്കർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, CDS ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ, മെമ്പർ സെക്രട്ടറി മഹേഷ്.സി , വിവിധ ധനകാര്യ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

വിവിധ രംഗങ്ങളിൽ മാതൃകാപരമായ നേട്ടം കൈവരിച്ച വ്യക്തികൾ, അയൽക്കൂട്ടങ്ങൾ, ADS എന്നിവർക്ക് ആദരവ് നൽകി. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Follow us on :

More in Related News