Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടമ്പോട് എ.എല്‍.പി സ്‌കൂളില്‍ പാചകപുര നിര്‍മാണോദ്ഘാടനം നടത്തി

13 Jun 2024 08:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കടമ്പോട് എ.എല്‍.പി സ്‌കൂളില്‍ പാചകപുര നിര്‍മാണോദ്ഘാടനം നടത്തി 


കൊടകര: കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 13.5 ലക്ഷം രൂപ ചെലവില്‍ കടമ്പോട് എ.എല്‍.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പാചകപുരയുടെ നിര്‍മാണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍ര് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രജിത രാജീവന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈബി സജി,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത ഗിരീഷ് ,ശിവരാമന്‍ പോതിയില്‍, പ്രധാനധ്യാപിക പി.എം.ലിഷ, സ്‌കൂള്‍ മാനേജര്‍ രജത രാമചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ജോന്‍സി സില്‍ജോ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥികളായ എ.ബി.സേതുലക്ഷ്മി, കെ.പി.ദേവപ്രിയ,സ്‌നേഹ ഷാജന്‍ എന്നിവരേയും എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ ആരോമല്‍ദാസിനേയും ചടങ്ങില്‍ അനുമോദിച്ചു.


Follow us on :

Tags:

More in Related News