Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 19:29 IST
Share News :
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് എൽ.പി. സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷവും, അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും "ജൂബിലേറ്റ് 2K25" എന്ന പേരിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ജൂബിലി മഹോത്സവം ഉദ്ഘാടനം ചെയ്തു. അൽവേർണിയ പ്രൊവിൻസ് പ്രൊവിൻഷ്യാൾ കൗൺസിലർ സിസ്റ്റർ വിനീത മാത്യു അധ്യക്ഷത വഹിച്ചു. ലണ്ടൻ ട്രിനിറ്റി കോളേജിലെ ഫെല്ലോഷിപ്പ് ജേതാവും, സൗത്ത് ഏഷ്യൻ സിംഫണിയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റും, ടെലിവിഷൻ താരവുമായ കുമാരി മാർട്ടിന ചാൾസ് മുഖ്യാതിഥിയായിരുന്നു.
സെൻ്റ്. മേരീസ് ഫൊറോന പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ മുഖ്യപ്രഭാഷണം നടത്തി. ചാലക്കുടി എ.ഇ.ഒ നിഷ പി.ബി. സമ്മാനങ്ങൾ വിതരണം ചെയ്തു. 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപിക പ്രിൻസി ജോസഫിന്, യാത്രയയപ്പ് സമ്മേളനത്തിൽ ആദരവ് നൽകി. അൽവേർണിയ പ്രൊവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ആനി ഡേവിസ്, എസ്.എച്ച്. കോൺവെൻ്റ് ചാപ്ലൈൻ ഫാദർ ജോസഫ് ഗോപുരം, നഗരസഭ കൗൺസിലർ നിത പോൾ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റോസ് ബിൻ, എസ്.എച്ച്. കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റോസ്‌മി, സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ്‌ലിൻ, പിടിഎ പ്രസിഡൻ്റ് കെ.വി. വിബിൻ, എംപിടിഎ പ്രസിഡൻ്റ് ടിനു ജോബി, അധ്യാപക പ്രതിനിധികളായ പി.പി. ടെസ്സി, ബ്ലെസ്സി കെ. പയ്യപ്പിള്ളി, സ്കൂൾ ലീഡർ എം.ആർ. വരദരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷാകർത്താക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.