Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 19:03 IST
Share News :
വൈക്കം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോൺഗ്രസിനെ സഹായിക്കുന്നതിനായി ഒരു വാർഡിൽ നിന്നും അഞ്ച് തൊഴിലാളികളെ വീതം തിരഞ്ഞെടുത്ത് പരിശീലനം നൽകുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം നടപ്പിലാക്കുവാൻ ഐ.എൻ.ടി.യു.സി വൈക്കം മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. 'തൊഴിലുറപ്പ് പദ്ധതിയിലേയും ആശാവർക്കർ തൊഴിലാളികളുടെയും തൊഴിൽ പ്രതിസന്ധിയും വേതന വർധനവും ആവശ്യപ്പെട്ട് സമരം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. വൈക്കം സത്യഗ്രഹ ഹാളിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.എൻ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രീത രാജേഷ്, ജോർജ്ജ് വർഗ്ഗീസ്, ശ്രീദേവി അനുരുദ്ധൻ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ഐഎൻടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം പി.വി. പ്രസാദ് മുഖ്യ പ്രസംഗം നടത്തി. തൊഴിലാളികളുടെ മെമ്പർഷിപ്പ് വിതരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണിയും തിരിച്ചറിയൽ കാർഡ് വിതരണം മുൻ ബ്ലോക്ക് പ്രസിഡൻ്റ് അക്കരപ്പാടം ശശിയും നിർവ്വഹിച്ചു. റീജണൽ പ്രസിഡൻ്റ് അഡ്വ പി.വി.സുരേന്ദ്രൻ മണ്ഡലം പ്രസിഡൻ്റിന് ചുമതല നൽകി. സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.വി. മനോജ് , ഡി.സി.സി ഭാരവാഹികളായ പി.എൻ ബാബു അഡ്വ ഏ.സനീഷ് കുമാർ , ജെയ് ജോൺ പേരയിൽ, പി.വി. വിവേക് , പി.എൻ കിഷോർ കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ സോണി സണ്ണി , മോഹൻ. കെ. തോട്ടുപുറം, വി. പോപ്പി, ജില്ലാ ഭാരവാഹികളായ കെ.വി. ചിത്രാംഗദൻ ,യു. ബേബി, ജീ രാജീവ് ,കെ. സുരേഷ് കുമാർ, വർഗ്ഗീസ് പുത്തൻചിറ, ഔസേഫ് വർഗ്ഗീസ്, സി.എസ്. സലിം, ഇ.വി. അജയകുമാർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഷീജ ഹരിദാസ് , റീജണൽ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.