Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ സമഗ്ര കൂൺ ഗ്രാമ പ്രഖ്യാപനവും കിസാൻ മേളയും ഒക്ടോബർ 21ന്

20 Oct 2025 20:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കി വരുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആദ്യമായി കടുത്തുരുത്തി മേഖലയിൽ പൂർത്തീകരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും കർഷക സമ്മേളനവും ഒക്ടോബർ 21ന് കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി സ്വാഗത സംഘം ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി , കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സ്വപ്ന റ്റി.ആർ എന്നിവർ വ്യക്തമാക്കി.  

കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന പ്രഥമ പൂർത്തീകരണ പ്രഖ്യാപനവും കർഷക സമ്മേളനത്തിൻ്റെ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഒക്ടോബർ 21 ഉച്ചകഴിഞ്ഞ് 3:30ന് നിർവഹിക്കുന്നതാണ്. 

 പരിപാടിയോടനുബന്ധിച്ച് കർഷകരുടെ ഉൽപ്പന്നങ്ങളും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെ കാർഷിക പ്രദർശന മേളയും, ഉണ്ടായിരിക്കുന്നതാണ് 2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രാഹുൽ ഗോവിന്ദ് നയിക്കുന്ന "ശാസ്ത്രീയ കൂൺ കൃഷിയും സംരംഭകത്വവും" എന്ന വിഷയത്തിൽ രാവിലെ 11 മണി മുതൽ സെമിനാറും സംഘടിപ്പിക്കുന്നു.

കടുത്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്ന 6 കൃഷി ഭവൻ്റെ കീഴിലും കൂൺ അധിഷ്ഠിത കൃഷികൂട്ടങ്ങൾ രൂപീകരിക്കുവാനും പ്രസ്തുത കൂട്ടായ്മകളിലൂടെ ഉൽപ്പാദന വിപണന മേഖല ശാക്തീകരിക്കുവാനും സാധിച്ചു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി തീരുന്നത്. ധാരാളം കർഷകരെ കൂൺ കൃഷിയിലേക്ക് ആകർഷിക്കാനും മൂല്യ അധിഷ്ഠിത ഉൽപ്പന്നങ്ങളിലൂടെ വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനും പദ്ധതി സഹായകരമായി. 

കടുത്തുരുത്തി കൂൺ ഗ്രാമം ഔദ്യോഗിക 

പ്രഖ്യാപന ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

കിസാൻ മേളയുടെ ഉദ്ഘാടനം അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജ് എം.പിയും 

ആദ്യ വിൽപ്പന ഉദ്ഘാടനം സി.കെ ആശ എം.എൽ.എയും നിർവഹിക്കുന്നതാണ് . 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.മിഷൻ ഡയറക്ടർ സജി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോൺസൺ കൊട്ടുകാപ്പള്ളി ചടങ്ങിന് സ്വാഗതം ആശംസിക്കും ,ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. കാർഷിക രംഗത്ത് കൂൺ കൃഷിയുടെ അനന്ത സാധ്യതകൾ മുഴുവൻ കർഷകർക്കും പരിചയപ്പെടുത്തി കൊടുക്കാൻ കടുത്തുരുത്തി മേഖലയിൽ നടപ്പാക്കിയ കൂൺ ഗ്രാമം പദ്ധതി ഏറ്റവും അനുഗ്രഹപ്രധമായ പ്രവർത്തന പരിപാടി ആയിരുന്നു എന്ന് മോൻസ് ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളി, ക്യഷി അസിസ്റ്റൻറ് ഡയറക്ടർ സ്വപ്ന റ്റി.ആർ എന്നിവർ വ്യക്തമാക്കി.

Follow us on :

More in Related News