Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച

10 Jul 2026 21:36 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച

കൊടകര: പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിന് ചാലക്കുടി സ്‌കൈ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുന്ന സ്ഥാനാരോഹണചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി. പി. നന്ദകുമാര്‍, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍,ഇമ്മീഡിയറ്റ് പാസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില തുടങ്ങിയവര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ക്ലബ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ സെറിമണി, വിവിധ സര്‍വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം എന്നിവ ചടങ്ങില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ടോക്‌സി ബോസ് തച്ചില്‍, സെക്രട്ടറി ജോസ് ചിറ്റിലപ്പിള്ളി, സോഫി അബ്രഹാം പാലാട്ടി എന്നിവര്‍ പങ്കെടുത്തു


Follow us on :

More in Related News