Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 15:34 IST
Share News :
വൈക്കം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശപ്രവർത്തകരുടെ സമരം തകർക്കുന്നതിനു വേണ്ടി ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് കത്തിച്ച് വൈക്കത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ സമരത്തിൽ ആശാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു.വി.ടി.ജെയിംസ്,ജോസ് വേലിക്കകം, എം.ജെ. ജോർജ്, വിജയമ്മ ബാബു ,എം. അനിൽകുമാർ, പി.കെ. ജയപ്രകാശ്, ജോൺ തറപ്പേൽ, പി.വി.സുരേന്ദ്രൻ, രാജു കൂരാപള്ളി, ശ്രീകാന്ത് സോമാൻ വി.ജെ. ബാബു, കുമാരി കരുണാകരൻ, നിസാർ വരവുകാല , അനിത സുബാഷ്, സേതു ലക്ഷ്മി, ജോൺസൺ ആൻ്റണി, പി.കെ അനിൽകുമാർ, സലില, ജയ്മോൾ, സതി വത്സകുമാർ, ഷേർലി , ഉഷ ബാബു, രാധാ നാരായണൻ , സുനജ , റോസ്മി, നിർമ്മല തുടങ്ങിയവർ പ്രസംഗിച്ചു.മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മോഹൻ. കെ തോട്ടു പുറം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ.എസ്. നാരായണൻ നായർ, കോൺഗ്രസ് പാർലമെൻ്റെറി പാർട്ടി ലീഡർ പോൾ തോമസ്, കോൺഗ്രസ് ഭാരവാഹികളായ സിയാദ് ബഷീർ, ബാബു പൂവനേഴത്ത്, സുഭഗൻ കൊട്ടൂരത്തിൽ, ആശാ വർക്കേഴ്സ് കോൺഗ്രസ് ഭാരവാഹികളായ ഷീന കല്ലൻ്റെതറ, രമാദേവി മനോഹരൻ,ഷൈനി റെജി, സിന്ധു കൃഷ്ണകുമാർ, ശോഭന ടി.കെ, കൊച്ചുത്രേസ്യ,കെ.ജി. ജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് വെള്ളൂർ മണ്ഡലം കമ്മറ്റി വെള്ളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സർക്കുലർ കത്തിച്ചു കൊണ്ടുള്ള പ്രതിക്ഷേധ സമരത്തിൽ മണ്ഡലം പ്രസിഡന്റ് വി.സി ജോഷി അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം ജയിംസ് ജോസഫ്, വി.ജി സുകുമാരൻ നായർ, പോൾ സെബാസ്റ്റ്യൻ, പി. കെ രവി, കോതോടത്ത് ചന്ദ്രൻ, വി. റ്റി പൗലോസ്, ബിനു ചന്ദ്രമല, ഷിബു ചന്ദ്രമല, ആൻഡ്രൂസ് പമ്പ് ഹൗസ്,സി. ബി ഗോപി, ആസാദ് അലിയാർ, സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭയ്ക്ക് മുൻപിൽ നടത്തിയ പ്രതിക്ഷേധ സമരത്തിൽ ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അയ്യേരി സോമൻ ഉദ്ഘാടനം ചെയ്തു.അബ്ദുൾസലാം റാവുത്തർ, ഇടവട്ടം ജയകുമാർ, ഷീജ ഹരിദാസ്, കെ എം രാജപ്പൻ, എം. ടി അനിൽകുമാർ, ശ്രീദേവി അനിരുദ്ധൻ, ജോർജ് വർഗീസ്, വർഗീസ് പുത്തൻചിറ, പി. എൻ കിഷോർ കുമാർ, ശ്രീകുമാരൻ നായർ, എ. ഷാനവാസ്, ഗിരിജ ജോജി, അനു കുര്യാക്കോസ്, സൗദാമിനി അഭിലാഷ്, ഇ. വി അജയകുമാർ, പെണ്ണമ്മ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ പഞ്ചായത്തുകൾക്ക് മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരത്തിൽ ആശ പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.