Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രായിൽ കൂട്ടക്കുരുതിക്കെതിരെ ഗസ്സൻ ജനതക്ക് ഐക്യദാർഢ്യവുമായി പാലത്തിങ്ങലിൽ റാലി നടത്തി.

21 Sep 2025 10:40 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അധിനിവേശ ഭീകരരിൽ നിന്നും സ്വന്തം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്  പാലത്തിങ്ങൽ ബി ടീം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ 

പാലത്തിങ്ങൽ ടൗണി ൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ റാലി നടത്തി. ബി. ടീം സൗഹൃദ കൂട്ടായ്മ ചെയർമാൻ ഡോ: എം എ കബീറിന്റെ നേത്രത്വത്തിൽ നടന്ന റാലി കൈരളി മ്യൂസിക് പ്രാഗ്രാം ഡയറക്ടർ ജ്യോതി ഉദ്ഘാടനം ചെയ്തു.


പാലത്തിങ്ങൽ അങ്ങാടിയിൽ നടന്ന സമാപന പരിപാടിയിൽ അഷറഫ് കുന്നുമ്മൽ, കെ .എം .ഷാഫി,ചെമ്പൻ ഷഫീക്ക്, സുബ്രമണ്യൻ പാലത്തിങ്ങൽ, കടവത്ത് സൈദലവി, ഡോ: ഹാറൂൺ റഷീദ്, വിനോദ്, മൂഴിക്കൽ കരീംഹാജി പ്രസംഗിച്ചു. സേവ് ഗസ്സ എന്നെഴുതിയ റിബ്ബൺ കെട്ടിയും ഷാൾ അണിഞ്ഞും നടന്ന റാലിക്ക് ബി ടീം ലീഡേഴ്‌സ്, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ , പൗരപ്രമുഖർ 

എന്നിവർ നേത്രത്വം നൽകി.



Follow us on :

More in Related News