Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂരിൽ കർഷകദിനത്തിൽ കർഷകർക്കൊപ്പം കൃഷി ഉദ്യോഗസ്ഥരെയും ആദരിച്ചു.

18 Aug 2025 09:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം വ്യാപാരഭവനിൽ വെച്ച് ആചരിച്ചു. ചടങ്ങിൽ വിവിധ വിഭാഗത്തിലെ 11 കർഷകരെയും രക്തശാലി കൃഷി ചെയ്ത കൃഷിഭവൻ ഉദ്യോഗസ്ഥരെയും പ്രത്യേകം ആദരിച്ചു. ടൗണിൽ ഘോഷയാത്രയോടെയാണ് കർഷകദിനാചരണം ആരംഭിച്ചത്. 


 പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ്റെ അധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന കർഷകൻ കുഞ്ഞിക്കണ്ണൻ തച്ചറോത്ത്, നെൽകർഷകൻ മൊയ്തീൻ താവന, കേര കർഷകൻ കുഞ്ഞുണ്ണി നായർ നടുവിലക്കണ്ടി, സമ്മിശ്ര കർഷകൻ ഹസ്സൻ ഹാജി അയ്യങ്ങാട്ട്, വനിതാ കർഷക ദേവി മയിലോട്ട്, കർഷകതൊഴിലാളി ബാലകൃഷ്ണൻ ആക്കൂൽ, യുവ കർഷകൻ ഹരീഷ് പുതിയെടുത്ത് കുന്നുമ്മൽ, തെങ്ങ് കയറ്റ തൊഴിലാളി കുഞ്ഞിക്കേളപ്പൻ പാറപ്പറമ്പത്ത്, മികച്ച കർഷക മീനാക്ഷി പുറക്കാമീത്തൽ, ക്ഷീര കർഷക ശാന്ത നമ്പൂരിക്കണ്ടി, വിദ്യാർത്ഥി കർഷക ശിവനന്ദ വടക്കേ പന്തീരടി എന്നിവർക്കൊപ്പം പരമ്പരാഗത നെല്ലിനമായ രക്തശാലി മേപ്പയൂരിൽ കൃഷി ചെയ്ത കൃഷി ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ ഡോ.ആർ.എ. അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ.ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ, സി.എസ്സ്നേ.ഹ എന്നിവരെയും ആദരിച്ചു.


കർഷക ദിനത്തിൽ പങ്കെടുത്ത മുഴുവൻപേർക്കും ഒട്ട് മാവിനമായ കേസരി ഇനത്തെ മേപ്പയൂർ കേരഗ്രാമം സമിതി വഴി സൗജന്യമായി നൽകി. കാർഷിക കർമ്മസേന കർഷകർക്ക് ഫോട്ടോ ഫ്രെയിം നൽകി. ആദരിക്കപ്പെട്ട മുഴുവൻ കർഷകർക്കും തൂമ്പ നൽകി സർവീസ് സഹകരണ ബാങ്കും സ്പ്രേയർ നൽകി കേരള ഗ്രാമീൺ ബാങ്കും മാതൃകയായി.

ഫെഡറർ ബാങ്കും, ടൗൺ കോ - ഓപ്പറേറ്റീവ് ബാങ്കും, അഗ്രിക്കൾച്ചറൽ മർക്കൻ്റൈൽസ് & വെൽഫയർ സൊസൈറ്റിയും കർഷക ദിനത്തിന് വേണ്ടി സാമ്പത്തിക സഹായം നൽകി.


കൃഷി വകുപ്പ് പദ്ധതിയായ സമഗ്ര പച്ചക്കറി യജ്ഞത്തിൻ്റെ ഔപചാരിക ഉദ്ഘാടനവും കർഷകദിനത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് കൊഴുക്കല്ലൂർ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ ഭാരവാഹി യു.കെ.അമ്മതിന് വിവിധ പച്ചക്കറി തൈകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.


പരമ്പരാഗത നെല്ലിനമായ രക്തശാലി മേപ്പയൂർ പഞ്ചായത്തിൽ രണ്ടര ഏക്കറോളം നിലത്തിൽ കൃഷി ചെയ്ത് മാതൃകയായ കൃഷിഭവൻ ജീവനക്കാരെ  അഭിനന്ദിക്കുകയും കർഷക ദിനത്തോട് അനുബന്ധിച്ച് എളമ്പിലാട്ട് യു.പി സ്കൂൾ കാർഷിക ക്ലബ് വിദ്യാർഥികൾക്ക് നടത്തിയ കാർഷിക ക്വിസ് വിജയികളായ ഹവാ ഷെറിൻ, ആയിഷ അസ്മിൻ,

ആയിഷ നഷ എന്നിവരെ കർഷകദിനത്തിൽ അനുമോദിക്കുകയും ചെയ്തു.


ചടങ്ങിൽ കൃഷി ഓഫീസർ ഡോ. ആർ.എ. അപർണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ, ആരോഗ്യ - വിദ്യാഭ്യാസ സമിതി ചെയർമാർ ഭാസ്കരൻ കൊഴുക്കല്ലൂർ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.പി. രമ്യ, കെ.കെ. നിഷിത,അഷിത നടുക്കാട്ടിൽ, വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ഷാജി.എം. സ്റ്റീഫൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. രാജീവൻ, ടൗൺ കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് കെ.കെ രാഘവൻ മാസ്റ്റർ,കാർഷിക കർമ്മസേന സെക്രട്ടറി കുഞ്ഞിരാമൻ കിടാവും കുന്നത്ത് ശ്രീധരൻ മാസ്റ്റർ, കെ.കെ. മൊയ്തീൻ മാസ്റ്റർ,പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. രവീന്ദ്രൻ മാസ്റ്റർ,എൻ.കെ. ബാലൻ എന്നിവരും ഗ്രാമീൺ ബാങ്ക് മാനേജർ കെ.മഞ്ജുഷ, കൃഷി അസിസ്റ്റൻ്റ്മാരായ എസ്. സുഷേണൻ, സി.എസ്. സ്നേഹ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ.ഹരികുമാർ നന്ദി പറഞ്ഞു.

Follow us on :

More in Related News