Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 19:25 IST
Share News :
കോഴിക്കോട് : അക്യുപങ്ചർ ചികിത്സയുടെ മറവിൽ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും അറിയാത്ത ആളുകൾ വ്യാജ ചികിത്സ നടത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് ഇൻറഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. ആശുപത്രി പ്രസവങ്ങളെ നിരുത്സാഹപെടുത്തുകയും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ ക്കെതിരെ രംഗത്ത് വരികയും ചെയ്യുന്നവർ ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. വ്യാജ ചികിത്സകർക്കെതിരെ ഐ എം ബി യുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ബോധവൽക്കരണ വീഡിയോകളും ലഘുലേഖകളും പ്രസിദ്ധീകരിക്കും. സമാനമനസ്കരായ ആരോഗ്യ സംഘടനകളോട് ചേർന്നുകൊണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ അധ്യക്ഷനായിരുന്നു. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, ഡോ അഹമ്മദ് കാഞ്ഞങ്ങാട്, ഡോ സി മുഹമ്മദ്, ഡോ ഉമ്മർ കോട്ടക്കൽ, ഡോ നസറുദ്ദീൻ, ഹാഷിം ഹാജി, ഡോ അബ്ദുറഹിമാൻ കൊളത്തായി, സിറാജ് ചേലേമ്പ്ര, അഫ്സൽ മടവൂർ, ഇ കുഞ്ഞുട്ടി, മുനീർ കുറ്റ്യാടി, മുസ്തഫ കാരക്കുന്ന്, എ ഹംസത്ത്, ഡോ മുഹ്സിൻ കോഴിക്കോട്, നാസർ ഹുസൈൻ വണ്ടൂർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.