Sat Jul 26, 2025 12:17 AM 1ST
Location
Sign In
23 Mar 2025 02:13 IST
Share News :
ബുറൈമി: ഒമാനിലെ ബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
കാൽ പന്തിലൂടെ സ്നേഹവും, സഹോദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി കഴിഞ്ഞ പതിനൊന്ന് വർഷമായി ബുറൈമിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്മയാണ് ബുറൈമി ബ്രദേഴ്സ്.
മുഖ്യ അതിഥികളായി ഡോ. റാഷിഖ്, കരീം ചോറ്റൂർ, റിയാസ് അൽ യ്യമാമ്മ എന്നിവർ പങ്കെടുത്തു. പരസ്പരമുള്ള സഹായ സഹകരണവും, വ്യക്തി ബന്ധങ്ങളിലെ ഊഷ്മളതയും നിലനിർത്താൻ ഇത്തരം ഇഫ്താർ വിരുന്നുകൾക്ക് സാധിക്കട്ടെയെന്ന് സംഗമം വിലയിരുത്തി.
അജ്‌മൽ യ്യമാമ, റാസി ബൈത്ത് ഷായി, മുസ്താഖ്, അൻസാർ, സൈദ്, ഷാമിൽ, അൻവർ, ജംഷാർ, സുബൈർ മുക്കം എന്നിവർ നേതൃത്വം നൽകി.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.