Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാറിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻ INTUC മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടി കോൺഗ്രസ് ഓഫീസിൽവെച്ച് നടന്നു

17 Jun 2026 10:46 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കേരളാറിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻ INTUC മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടി കോൺഗ്രസ് ഓഫീസിൽവെച്ച് നടന്നു ജില്ലാ പ്രസിഡൻ് മുസ്‌തഫഹാജി പുത്തൻ തെരുവിൻ്റെ അദ്ധ്യക്ഷ്യതയിൽ സംസ്ഥാന സെക്രട്ടറി പി.ജനാർദ്ധനൻ ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ്

ഡോ. പി.കെ. വേണു മുഖ്യപ്രഭാഷണം നടത്തി.


ഡിസിസി മെമ്പർ ഷാജഹാൻ, യു ഡി എഫ് ചെയർമാൻ ലത്തീഫ്, ഐൻടിയുസി

പ്രസിഡൻ്റ് ഗഫൂർ എന്നിവർ സംസാരിച്ചു.

മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ തുഫാൻ പ്രഖ്യാപിച്ചു പ്രവർത്തിക്കുന്ന കേരളാ സർക്കാറിന് പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ചു. ഓപ്പറേഷൻ തുഫാൻ ദൗധ്യത്യം നിർവഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥരോട് സഹകരിക്കാമെന്നും ലഹരിക്കെതിരെ പ്രതിഞ്ജയും ചൊല്ലി. സിദ്ധീഖ് പുല്ലാട്ട് സ്വാഗതവും മുനീർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു..




Follow us on :

More in Related News