Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 19:14 IST
Share News :
ഇടുക്കി: സിനിമാ ലോകത്തെ മികച്ച പ്രവര്‍ത്തന മികവിന് ഇരട്ട ദേശീയതല അവാര്‍ഡ് തിളക്കവുമായി ഇടുക്കി സ്വദേശി മഞ്ജിത്ത്. ഇന്ത്യന്‍ റെക്കോര്‍ഡിങ് ആര്‍ട്‌സ് അക്കാദമിയുടെ രണ്ടു പുരസ്‌കാരങ്ങളാണ് ആയിരമേക്കര്‍ പറമ്പേല്‍ പോളിന്റെ മകന്‍ മഞ്ജിത്ത് സ്‌കറിയ പോള്‍ നേടിയെടുത്തത്. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ സൗണ്ട് മിക്‌സിങ്, സൗണ്ട് ഡിസൈന്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. മെമ്മോറിയമെന്ന ഇംീഷ് ഭാഷ ഹ്രസ്വ ചിത്രത്തിലെ ശ്രദ്ധേയമായ ശബ്ദ സാങ്കേതിക മികവിനാണ് പുരസ്‌കാരം. സിനിമ, ആല്‍ബം മേഖലയിലെ സംഗീത പ്രതിഭയ്ക്കും സാങ്കേതിക മികവിനും ഇറ ദേശീയതലത്തില്‍ നല്‍കുന്ന പുരസ്‌കാരങ്ങളാണിവ. മുംബൈ ഗൊരേഗാവോണിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍
നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ മഞ്ജിത്ത് ഏറ്റുവാങ്ങി. മഞ്ജിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം സോപിതന്‍ രാജേശ്വരനാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് അരുണ്‍ രാജുവാണ്. സഹശബ്ദ സംവിധാനം നിര്‍വഹിച്ചത് ടോബി ജോസാണ്. അവാര്‍ഡ് നിര്‍ണയ വേളയില്‍ അവസാന പട്ടികയിലെത്തിയ റസൂല്‍ പൂക്കുട്ടിയടക്കമുള്ളവരെ പിന്തള്ളിയാണ് മഞ്ജിത്ത് അവാര്‍ഡിനര്‍ഹനായത്. ഇതോടെ സിനിമാ മേഖലയിലും ഇടുക്കിക്ക് പുതിയ പൊന്‍തൂവല്‍ സമ്മാനിക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരന്‍. കോഴിക്കോട് നിന്നും ഓഡിയോ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ പാസായ ശേഷം 10 വര്‍ഷം മുമ്പാണ് മഞ്ജിത്ത് സിനിമാ മേഖലയിലേക്ക് കാലെടുത്തുവച്ചത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി സിനിമകള്‍, വെബ് സീരീസുകള്‍, ഹ്രസ്വ ചിത്രങ്ങള്‍, പരസ്യ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ നൂറിലധികം കലാസൃഷ്ടികളില്‍ മഞ്ജിത്ത് ഭാഗമായിട്ടുണ്ട്. അടുത്തിടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഞ്ഞുമ്മല്‍ ബോയ്‌സ്, എന്നാ താന്‍ കേസുകൊട് തുടങ്ങിയ ഹിറ്റ് സിനിമകളുടെ പിന്നണിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പോള്‍ എസ് പറമ്പേല്‍ - ആന്‍സി പോള്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ചിഞ്ചു. മകള്‍ മെലിസ.
Follow us on :
More in Related News
Please select your location.