Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 15:44 IST
Share News :
പാലപ്പിള്ളി:- പാലപ്പിള്ളി ഹാരിസൺസ് മലയാളം ലിമിറ്റഡിലെ മുപ്ളി, കുണ്ടായി , ചൊക്കന എസ്റ്റേറ്റുകളിലെ പിരിഞ്ഞു പോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും, ബിൽ ക്യാഷ് കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും , വർക്ക് മെൻ കോമ്പൻസേഷൻ വിതരണം ചെയ്യുന്നതിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, ശമ്പളം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും, തൊഴിലാളികൾ ചെയ്യുന്ന എക്സ്ട്രാ വർക്കുകൾക്ക് മിനിമം വേതനം നൽകണമെന്നാവശ്യപെട്ടുകൊണ്ട് AITUC, INTUC, CITU. BMS യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ കുണ്ടായി എസ്റ്റേറ്റിനുമുന്നിൽ അനിശ്ചിതകാലസമരം ആരംഭിച്ചു. രണ്ടാം ദിവസത്തെ സമരം റബർ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ് CITU പ്രസിഡണ്ട് പി.ജി. വാസു ദേവൻ നായർ ഉദ്ഘാടനം ചെയ്തു.AITUC ജില്ലാ പ്രസിഡന്റും പാലപ്പിള്ളി റബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ടി.കെ.സുധീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.INTUC ജനറൽ സെക്രട്ടറി
ആന്റണി കുറ്റൂകാരൻ പി.ആർ.ശ്യാം (BMS) കെ.കെ.രവി (AITUC) എന്നിവർ പ്രസംഗിച്ചു. പി.പി.സതീശൻ , കെ.കെ. ബാവ (AlTUC), പി.എസ് സത്യൻ (CITU ) കുഞ്ഞുമുഹമ്മദ്(INTUC) എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.