Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി.

24 Feb 2025 23:46 IST

santhosh sharma.v

Share News :

വൈക്കം: കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. വിദ്യാകിരണം പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. സലില, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോൾതോമസ്, പ്രിൻസിപ്പൽ എൻ. അനിത, പ്രീതാരാമചന്ദ്രൻ, പി.രാജേന്ദ്രപ്രസാദ്, ടി.കെ.സുവർണൻ, എസ്.അരുൺകുമാർ, ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി, പി ടി എ പ്രസിഡൻ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News