Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടുകാരുടെ സന്മനസ്സിൽ അപകടവളവു തെളിഞ്ഞു...

21 Dec 2024 20:22 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കോട്ടയം - എറണാകുളം സംസ്ഥാന പാതയിൽ കുറുപ്പൻതറയ്ക്കും മുട്ടുചിറയ്ക്കും ഇടക്കുള്ള    ഇടുക്കുമറ്റം വളവു അനേകം അപകടങ്ങൾ കൊണ്ടു കുപ്രസിദ്ധമാണ്. 

റോഡിന്റെ ഇരുവശവും കാടു വളർന്നു റോഡ് മൂടിപ്പോയത്തു കൊണ്ടു, ഈ വളവിൽ കാൽനട യാത്ര അസാധ്യമായിരുന്നു. 

നാട്ടുകാർ, ഈ ഭാഗത്തെ അപകട സാധ്യത പലവട്ടം, പല വിധത്തിൽ അധികാരികളുടെ മുൻപിൽ ഉന്നയിച്ചിരുന്നു. കാര്യമായ ഫലമുണ്ടായില്ല. 

വളവിലെ മൂന്നു വീട്ടുകാർ ക്ഷമ കെട്ടപ്പോൾ, സ്വന്തം ചെലവിൽ, റോഡിലെ ഈ കാടു മനോഹരമായി ചെത്തിത്തെളിച്ചു. ഇപ്പോൾ കൊടിയ വളവിൽ, റോഡിന്റെ വീതി തെളിഞ്ഞു കാണാം, മനുഷ്യർക്ക്‌, പേടിക്കാതെ, ധൈര്യമായി നടക്കാം. വാഹന ഗതാഗതക്കാർക്കും വലിയ സൗകര്യം കിട്ടി. 

നടപ്പുകാർ, ഇപ്പോൾ ആ വീടുകളിലേക്ക് ഒന്നു നോക്കിയേ ഇതിലേ നടക്കൂ. 

കുഴിവേലിൽ ജോർജ് ചേട്ടൻ പണ്ടും റോഡ് തെളിക്കുമായിരുന്നു. 

ഈ വീട്ടുകാരെ, കോട്ടയം -എറണാകുളം റോഡ് യാത്രക്കാരുടെ നന്ദി അറിയിച്ചു കൊള്ളുന്നു. 

അധികൃതർ ഈ നല്ല മനസ് അറിയേണ്ടതാണ്, കാണേണ്ടതാണ്....

Follow us on :

More in Related News