Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 12:22 IST
Share News :
കോഴിക്കോട്: മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ അകപ്പെട്ട കത്രിക 8 വർഷം പേറിനടക്കുകയും കത്രിക പുറത്തെടുക്കാൻ നടത്തിയ മേജർ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞ 8 വർഷമായി ഗുരതരമായ രോഗമൂലം പൂർണമായും അവശയായി ജീവിക്കുന്ന ഹർഷിനക്ക് സർക്കാർ വിദഗ്ദ ചികിൽസ ഉറപ്പു വരുത്തണമെന്ന് ഹർഷിന സമര സഹായ സമിതി ആവശ്യപ്പെട്ടു. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കുന്നമംഗലം കോടതിയിൽ കേസിന്റെ തുടർനടപടി നടന്നു കൊണ്ടിരിക്കുമ്പോൾ ഹൈക്കോടതിയിൽനിന്ന് പ്രതികൾക്ക് കഴിഞ്ഞത് സർക്കാർ പ്രോസിക്യൂഷൻ മൗനം പാലിച്ചതു സ്റ്റേ സമ്പാദിക്കാൻ കൊണ്ടാണ്.
2024 ജൂലൈ മാസം കേസ് സ്റ്റേ ചെയ്‌തിട്ടും ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടാത്തത് കേസ് അട്ടിമറിക്കു ന്നതിന് വേണ്ടിയാണെന്ന് സംശയിക്കുന്നു ഹർഷിന നടത്തികൊണ്ടിരിക്കുന്ന നിയമപോരാട്ടത്തിന് സർക്കാറിൻ്റെ ഭാഗത്ത് നിന്നും സെപ്ഷ്യൽ പബ്ലിക്ക് പ്രോസി ക്യൂട്ടറെ അനുവദിച്ച് ഉത്തരവ് ഇറക്കണമെന്നും സമരസഹായ സമിതി ആവശ്യപ്പെട്ടു. ഹർഷിനക്ക് നീതി ലഭിക്കും വരെ സമരങ്ങൾ ശക്തിപ്പെടുത്തും ഇതിന്റെ ഭാഗമായി ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം നടത്തും സമരത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേ താവ് ബഹു. വി ഡി സതീശൻ നിർവഹിക്കും. സമരത്തിൽ എം എൽ എ മാർ അടക്കമുള്ള വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും
പത്ര സമ്മേളനത്തിൽ, ദിനേശ് പെരുമണ്ണ (ചെയർമാൻ),മുസ്‌തഫ പാലാഴി (കൺവീനർ),എം ടി സേതുമാധവൻ, എം വി അബ്ദുൽ ലത്തീഫ്, ഹർഷിന കെ കെ, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.