Wed Jun 4, 2025 1:48 PM 1ST
Location
Sign In
03 Jan 2025 10:25 IST
Share News :
മുതുവല്ലൂർ: കാളപൂട്ട് മരമടി (ഉഴവ) താൽക്കാലികമായി നിരോധിച്ചത് കൊണ്ട് 21,000ത്തിലധികം തൊഴിലാളികൾ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഉടൻ നിയമനിർമാണം കൊണ്ടുവന്ന് ഇതിന് പരിഹാരം കാണണമെന്നും സിപിഐ മുണ്ടക്കുളം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി ഇ. കുട്ടൻ ഉദ്ഘാടനം ചെയ്തു
യാസർ അറഫാത്ത് അനുശോചന പ്രമേയവും ശിഹാബ് മുണ്ടക്കുളം രക്തസാക്ഷി പ്രമേയവും വായിച്ചു.
സൈതലവി എരണിക്കുളവൻ റിപ്പോർട്ടും അസ്ലം ഷേർ ഖാൻ മേൽ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.
വികാസ് അധ്യക്ഷനായി
ശിഹാബ് മുണ്ടക്കുളം സ്വാഗതവും മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
സെക്രട്ടറി ആയി
സൈതലവി എരണക്കുളവനെയും
അസിസ്റ്റൻറ് സെക്രട്ടറി ആയി
വികാസിനെയും സമ്മേളനം തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.