Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ കോളേജ് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും നടന്ന് പോവുന്ന ജയ കേരള റെയിൽവേ ലിങ്ക് റോഡ് ശുചീകരിക്കണം : സി പി ഐ എം പനയത്തിൽ ബ്രാഞ്ച്

04 Jun 2025 12:28 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ പതിനാലാം ഡിവിഷൻ്റെയും, പതിനേഴാം ഡിവിഷൻ്റെയും അതിർത്തിയിലുള്ള

ജയ കേരള റെയിൽവേ ലിങ്ക് റോഡിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ദിവസേന പോകുന്ന റോഡിൽ റെയിൽവേയുടെ മരം മുറിച്ചിട്ട് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അടുത്ത വീട്ടിലെ മതിൽക്കെട്ട് ചാടിക്കടന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നത് ഇതൊരു അപകടാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, ആയതിനാൽ അടിഞ്ഞുകൂടിയ ചണ്ടികളും ചെളിയും മാറ്റി യാത്ര സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി പി.ടി. ഫൈസൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന് നിവേദനം നൽകി.




Follow us on :

More in Related News