Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബലിപ്പെരുന്നാൾ ദിനം: ഇശൽ തേൻ മഴ.

04 Jun 2025 11:10 IST

UNNICHEKKU .M

Share News :


മുക്കം: തനിമ ചേന്ദമംഗല്ലൂർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ബലിപെരുന്നാൾ ദിനത്തിൽ (ശനി) വൈകിട്ട് 7.30ന് സംഗീത വിരുന്നു മായി ഇശൽ തേൻ മഴ സംഘടിപ്പിക്കുന്നു. ഇരുപതോളം ഗായിക ഗായകന്മാർ അണിനിരക്കുന്ന സംഗീത നിശ വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ സെൻ്റർ വേദിയിലാണ് അരങ്ങേറുന്നത്. മുന്നോടിയായി നടന്ന സംഘാടക സമിതി രൂപവത്ക്കരണ യോഗത്തിൽ തനിമ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുറഹിമാൻ ചക്കിങ്ങൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എ . അബ്ദുൽ ഗഫൂർ, തനിമ കലാസാഹിത്യ വേദി ജില്ല വൈസ് പ്രസിഡണ്ട് നസീബ ടീച്ചർ, ജില്ലാ സമിതി അംഗം ഇ.ബഷീർ മാസ്റ്റർ,സംഗീത വിഭാഗം കൺവീനർ ഗഫൂർ നാഗേരി, ജോയൻ്റ് കൺവീനർ ബേബി സുമതി, അഭിനയം (നാടകം) വിഭാഗം കൺവീനർ വി.കെ. അബ്ദുൽ ജബ്ബാർ, ടി. അബ്ദുല്ല മാസ്റ്റർ, ട്രഷററർ എം.ഉണ്ണിച്ചേക്കു, എൻ.പി അബ്ദുൽ കരീം, ബേബി സുമതി തുടങ്ങിയവർ സംസാരിച്ചു. ടി. അബ്ദുല്ല മാസ്റ്റർ (രക്ഷാധികാരി), എ .അബ്ദുൽ ഗഫൂർ (ചെയർമാൻ), 

അബ്ദുറഹിമാൻ ചക്കിങ്ങൽ (വൈസ് ചെയർമാൻ) എൻ പി അബ്ദുൽ കരീം(ജനറൽ കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മറ്റികളും തെരഞ്ഞടുത്തു. സാമ്പത്തികം ഇ. .പി. ഷംസുദ്ദിൻ , പ്രോഗ്രാം : മുനീബ് എം.ടി, നസീബബഷീർ. വളണ്ടിയർ : സലാം കുറുമ്പ്രറ,  മൊയ്തീൻ അക്കരടത്തിൽ, റഫ്രഷ്മെൻ്റ് : എൻ.പി ഹമീദ്, മുഹമ്മദ് കെ കെ, ജസീല മുജീബ്, സക്കീന ടീച്ചർ, ഉസ് വത്ത്, അമ്പലത്തിങ്ങൽ മുഹമ്മദ്, ജമാൽ മാസ്റ്റർ. സ്‌റ്റേജ് ആൻ്റ് ലൈറ്റ് :പി.ടി അബ്ദുല്ല, എൻ പി. അബ്ദുലത്തീഫ്. പ്രചരണം: എം. ഉണ്ണിച്ചേക്കു ' തുടങ്ങിയവരെയും തെരഞ്ഞടുത്തു. 

ചിത്രം: ഇശൽ മഴ സംഘാടക സമിതി യോഗത്തിൽ തനിമപ്രസിഡണ്ട് അബ്ദുറഹി മാൻ ചക്കിങ്ങൽ സംസാരിക്കുന്നു.   

Follow us on :

More in Related News