Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 21:09 IST
Share News :
മുക്കം: നടന വിസ്മയ പ്രകടനവുമായി നാമെല്ലാം ഇന്ത്യക്കാരാണന്ന ഐ
ക്യ സന്ദേശം നൽകി ദയാപുരം ഹയർ സെ ക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ ഘൂമർ സംഘ നൃത്തം ശ്രദ്ധ തേടി. ഭാഷാ, മത, ജാതി, ചരിത്ര, കലാ, സാംസ്കാരിക വൈവിധ്യങ്ങള്‍ക്കപ്പുറം നാമെല്ലാം ഇന്ത്യക്കാരാണെന്നും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ടെന്നും ഉദ്ഘോഷിച്ചുകൊണ്ട് ദയാപുരം സ്കൂള്‍ വിദ്യാർത്ഥികള്‍ അവതരിപ്പിച്ച നൃത്താവിഷ്കാരം ശ്രദ്ധ കേന്ദ്രമായി മാറിയത്.ദേശീയോദ്ഗ്രഥനദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂളിലെ ഹൈസ്കൂള്‍, ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികളാണ് 'ഘൂമർ' എന്ന പേരില്‍ സംഘനൃത്തം അവതരിപ്പിച്ചത്.
ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ കേരളത്തിൻ്റെ പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ വരെയുള്ള ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പരമ്പരാഗത വേഷഭൂഷകളണിഞ്ഞാണ് നർത്തകർ വേദിയിലെത്തിയത്. ഒരോ
സംസ്ഥാനങ്ങളുടെസംഗീതാകമ്പടിയോടെ, സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചും തുടർന്ന് ഉത്തര, പശ്ചിമ, ദക്ഷിണ, പൂർവ മേഖലകളായി തിരിഞ്ഞും ഒടുവില്‍ ഇന്ത്യയെന്ന ഒറ്റ ജനതയായും കുട്ടികള്‍ സംഗീതത്തിനൊത്ത് ചുവടുവച്ച പ്പോൾ വേറിട്ടൊരു ദൃശ്യവിരുന്നായി.
അനന്തമായ വൈവിധ്യങ്ങളെ ആഘോഷിക്കുകയും ഭിന്നതകളെ മാനിക്കുകയും ചെയ്യുന്നതിനൊപ്പം രാഷ്ട്രത്തിന്‍റെ അടിത്തറയായ ദേശീയതയും ഐക്യബോധവും ശക്തിപ്പെടുത്തി കൂടുതല്‍ ഏകീകൃതവും സമ്പന്നവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് നൃത്തപരിപാടി വിളംബരം ചെയ്തു.ഹ്യമാനിറ്റീസ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ദിനാഘോഷത്തിന് അധ്യാപകരായ ലക്ഷ്മി എസ്. ആർ, അബ്ദുള്‍ മുഹൈമിന്‍, മഞ്ജുള എം, പ്രീജ കെ എന്നിവർ നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ പി. ജ്യാതി ദേശീയോദ്ഗ്രഥന സന്ദേശം നല്കി.
Follow us on :
Tags:
More in Related News
Please select your location.