Mon Jun 16, 2025 8:17 PM 1ST

Location  

Sign In

'വേനൽ മഴ' ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ച് ഫ്രണ്ട്സ് ഓഫ് റൂവി

01 Jun 2025 02:06 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് മസ്‌കറ്റിലെ കൊടും വേനലിൽ പുതുമഴയായി പെയ്തിറങ്ങി. 

വാദി കബീറിലുള്ള ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ വച്ച് ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ ഏകദിന സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗാസയിലെയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെയും യുദ്ധക്കെടുതികളുടെ ഫലമായി കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി അദ്ദേഹം ഉത്ഘാടന പ്രഭാഷണത്തിൽ സൂചിപ്പിച്ചു. 

ഒമാനിലെ പ്രമുഖ നാടക കലാകാരനും ഗായകനുമായ വേണുഗോപൻ സി എച്ച് ക്യാമ്പിന് നേതൃത്വം നൽകി. മസ്ക്കറ്റിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കളികളും പാട്ടുകളും മറ്റു പ്രവർത്തനങ്ങളുമൊക്കെയായി വ്യത്യസ്തമായ അനുഭവമായിരുന്നു ക്യാമ്പെന്ന് പങ്കെടുത്ത കുട്ടികളെല്ലാം സാക്ഷ്യപ്പെടുത്തി. 

ഗാസയിലെ ദുരിതാവസ്ഥകൾ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ കുട്ടികൾ ക്യാമ്പിൽ വച്ചു വരച്ചു തയ്യാറാക്കിയിരുന്നു. ലഹരിക്കെതിരെ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ 'സേ നോ ടു ഡ്രഗ്‌സ്' എന്ന മുദ്രാവാക്യം മുൻനിർത്തി കുറഞ്ഞ സമയത്തിനുളളിൽ കുട്ടികൾ വിവിധ ടീമുകളായി തിരിഞ്ഞ് തയ്യാറാക്കി അവതരിപ്പിച്ച ലഘു നാടകങ്ങളോടെയാണ് ക്യാമ്പ് സമാപിച്ചത്. 

വേനലവധിക്കായി സ്ക്കൂളുകൾ അടയ്ക്കുന്ന സമയത്ത് വീട്ടിലിരുന്ന് ടെലിവിഷൻ, മൊബൈൽ തുടങ്ങിയവയ്ക്ക് മുന്നിൽ സമയം കൊല്ലുന്ന കുട്ടികൾക്ക് വേണ്ടി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ച ഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മക്ക് നന്ദി പറയുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾക്ക് മാനസികവും ബുദ്ധിപരവുമായ വ്യത്യസ്ത ഉൾക്കാഴ്ചകൾ പകർന്നു നൽകുന്നതിനും, അവരിൽ നേതൃത്വ പാടവം വളർത്തുന്നതിനും ഇത്തരം ക്യാമ്പുകൾ വളരെ ഫലപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഇത് രണ്ടാം തവണയാണ് തങ്ങൾ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും, മസ്ക്കറ്റിലെ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിരന്തരമിടപെടുന്ന കൂട്ടായ്മ കുട്ടികൾക്ക് വേണ്ടി ചിത്രരചനാ ക്യാമ്പുകൾ പോലെയുള്ള പരിപാടികളും മുൻകാലങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഫ്രണ്ട്സ് ഓഫ് റൂവി പ്രവർത്തകരായ സുബിൻ, വരുൺ, ഹരിദാസ്, സുരേഷ് എന്നിവർ പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News