Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 07:52 IST
Share News :
തിരുവനന്തപുരം : യു ഡി എഫ് സർക്കാരിന്റെ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾ ഇന്ന് മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച.
കെഎസ്ആർടിസിയിൽ ഈ മാറ്റം നടപ്പിലാക്കുന്നതിന് ഒപ്പം തന്നെ സ്വകാര്യ ബസുകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നതാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം സ്വകാര്യ ബസുകൾ വലിയ നഷ്ടത്തിലേക്ക് പോകും എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. ഇതിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിഷേധവുമായി
രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചാൽ സ്വകാര്യബസിൽ കയറാൻ ആളുണ്ടാവില്ലെന്നും അത് പൊതുഗതാഗത സംവിധാനത്തെയാകെ തകർക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.