Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 07:16 IST
Share News :
ചാവക്കാട്:മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു പുത്തൻകടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി.മത്സ്യത്തൊഴിലാളി പെൻഷൻ വാങ്ങിക്കുന്ന 67000 തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനം നടത്തി.ചെങ്കോട്ട നഗറിൽ നിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെൻററിൽ സമാപിച്ചു.പ്രകടനത്തിന് മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ ടി.എം.ഹനീഫ,എം.എ.ബഷീർ,പി.എ.സൈദ് മുഹമ്മദ്,സാഹു കൂരാറ്റിൽ,കുഞ്ഞാമ്പി നാരായണൻ,കുന്നത്ത് അലി,ഷംസുദ്ദീൻ കൊപ്പര എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.