Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 16:34 IST
Share News :
കൊടകര: നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുല്‍സവത്തിന് തുടക്കമായി. തന്ത്രി അഴകത്തു മനക്കല്‍ ശ്രീജേഷ് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ വനിത സമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും പഞ്ചമി വിനോദ് അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. ഈ മാസം 13 വരെ ദിവസേന രാത്രി ഏഴിന് സംഗീതപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും . പള്ളിവേട്ട ദിവസമായ 14ന് പഞ്ചാരിമേളം, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം,പാണ്ടിമേളം എന്നിവയുണ്ടാകും. 15ന് രാവിലെ നടക്കുന്ന ആറാട്ടോടെ ഉല്‍സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.