Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 21:54 IST
Share News :
മേപ്പയ്യൂർ:നാടിൻ്റെ സ്നേഹോഷ്മള സ്വീകരണങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ:ഫാത്തിമ തഹ് ലിയയുടെ ഒന്നാം ഘട്ട പര്യടനം ആവേശകരമാകുന്നു.മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ മേപ്പയൂർ പഞ്ചായത്തിലെ ചങ്ങരം വെള്ളിയിൽ നിന്നാണ് പര്യടന പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കാഞ്ഞിരമുക്ക്,മൈത്രി നഗർ,മഠത്തുംഭാഗം,ജനകീയ മുക്ക്,പാവട്ടു കണ്ടി,കൊഴുക്കല്ലൂർ,ചാവട്ട്,നിടുംമ്പൊയിൽ,നരക്കോട് സെന്റർ,തത്തംവള്ളി പൊയിൽ,നടുവത്തൂർ യു.പി,മണ്ണാടി,തെക്കുമുറി,കോരപ്ര എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടക്കുമുറി സമാപിച്ചു.സ്ഥാനാർത്ഥി പര്യടനത്തിന് എത്തുന്ന ഇടങ്ങളിലെല്ലാം ജനങ്ങൾ ആവേശപൂർവ്വം പ്രചാരണങ്ങളിൽ പങ്കാളിയാവുന്ന കാഴ്ചയാണ് മണ്ഡലങ്ങളിലെങ്ങും ദൃശ്യമാകുന്നത്.നട്ടുച്ച നേരത്ത് പോലും ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാത്തു നിൽക്കുന്നത് കാണാമായിരുന്നു.
കെ.ബാലനാരായണൻ,എസ്.പി. കുഞ്ഞമ്മദ്,
സി.പി.എ. അസീസ്,സത്യൻ കടിയങ്ങാട്,
കെ.കെ.വിനോദൻ,ആർ.കെ. മുനീർ, ബി.വി. രാജേഷ്,മൂസ കോത്തമ്പ്ര,
എം.കെ.ഫസലുറഹ്മാർ,സി.എം. ബാബു,കെ. പി.വേണുഗോപാൽ,ഇ. അശോകൻ,കെ.പി. രാമചന്ദ്രൻ,ടി.കെ.എ. ലത്തീഫ്,വി.പി. റിയാസ് സലാം,എം. പ്രസന്നകുമാരി,ആവള ഹമീദ്,പറമ്പാട്ട് സുധാകരൻ,കമ്മന അബ്ദുറഹ്മാൻ,പി.കെ. അനീഷ്,എം.കെ. അബ്ദുറഹിമാൻ,എം.എം അഷറഫ്,അന്തേരി ഗോപാലകൃഷ്ണൻ,
ബാബു തത്തക്കാടൻ,വാസു വേങ്ങേരി,
സി.കെ അജീഷ്,കെ.എം.എ. അസീസ്,
എടത്തിൽ ശിവൻ,ടി.യു.സൈനുദ്ദീൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Follow us on :
Tags:
More in Related News
Please select your location.