Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 19:49 IST
Share News :
.
മുക്കം: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കർഷകദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കർഷകരെ ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി. ടി ബാബു ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സൺ കുഞ്ഞൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ടിൻസി ട്രോം സ്റ്റാൻ്റിംങ്ങ് കമ്മറ്റീ ചെയമാൻ മാരായ ബാബു, സത്യനാരായണൻ മാസ്റ്റർ,പ്രജിത പ്രദീപ്, കൗൺസിലർമാരായ ജോഷില,മധു മാസ്റ്റർ, എ ഗഫൂർ മാസ്റ്റർ , വേണുഗോപാലൻ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, മോഹനൻ മാസ്റ്റർ,വിജയൻ സി കെ, ടി. കെ സാമി, ഗോൾഡൻ ബഷീർ ടാർസൻ ജോസ്,എന്നിവർ സാസാരിച്ചു. നാരായണൻ നായർ കീരിപൊയിൽ, മാധവൻ നായർ, ഭാസ്കരൻ പൂലോട്, അബ്ദുൽ മജീദ് കുഴിമയിൽ, അബ്ദുൽ മജീദ് കിളിക്കോട്ട്, വിജീഷ് പി, പ്രദീപ് കുമാർ, വിനോദ് നെറ്റിലമ്പുറത്തു, സഫിയ എടോളിപ്പാലി, അക്മൽ (കുട്ടി കർഷകൻ) എന്നിവരെയാണ് ആദരിച്ചത്. മുക്കം കൃഷിഭവന്റെ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് നഗരസഭ ചെയർമാൻ പ്രകാശനം ചെയ്തു.
പടം: മുക്കം നഗരസഭ കർഷക ദിനം ചെയർമാർ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
 
                        Please select your location.