Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ടൗൺ യൂണിറ്റിൻ്റെ കുടുംബ സംഗമം..

03 Nov 2025 18:30 IST

MUKUNDAN

Share News :

ഗുരുവായൂർ:പെൻഷൻകാർക്ക് അനുവദിച്ചിട്ടുള്ള മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും,ക്ഷാമാശ്വാസ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ടൗൺ യൂണിറ്റിൻ്റെ കുടുംബ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി മെമ്പർ കെ.ടി.ശ്രീനിവാസൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി രക്ഷാധികാരി പി.ഐ.സൈമൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കലാപ്രകടനങ്ങളും,ക്വിസ്സ് മത്സരവും അരങ്ങേറി.പി.ശിവദാസ്,കെ.ആർ.ശശിധരൻ,എം.കെ.ദേവകി,പി.ആർ.സുബ്രഹ്മണ്യൻ,എം.രതി ടിച്ചർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News