Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ പൊട്ടിത്തെറി; മൂന്ന് ദിവസം തൊടുപുഴയില്‍ ജലവിതരണം മുടങ്ങും

19 Dec 2024 19:51 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ കെ.എസ്.ഇ.ബിയുടെ മീറ്ററിങ് പാനലില്‍ പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് 20 മുതല്‍ മൂന്നു ദിവസം തൊടുപുഴ നഗരസഭ, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളില്‍ ജലവിതരണം മുടങ്ങും. 11 കെവി ലൈനില്‍ നിന്നും വൈദ്യുതിയെത്തുന്ന ട്രാര്‍സ്ഫോര്‍മറിനു സമീപത്തെ മീറ്ററിംഗ് പാനല്‍ ബോര്‍ഡിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈദ്യുതി ബോര്‍ഡ് അധികൃതരെത്തി തകരാര്‍ പരിഹരിച്ചതിനു ശേഷമെ ജല വിതരണം പുനസ്ഥാപിക്കാനാകു. മൂന്നു ദിവസം ജല വിതരണം മുടങ്ങുന്നത് നഗരത്തിലും ഉയര്‍ന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയേക്കും. ഏതാനും മാസം മുമ്പ് വാട്ടര്‍ അഥോറിറ്റിയുടെ മൂപ്പില്‍ക്കടവ് പാലത്തിനു സമീപത്തെ വാട്ടര്‍ ടാങ്കിലും സമാന രീതിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. അറ്റകുറ്റപ്പണി വൈകിയതു മൂലം ഏതാനും ദിവസം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.


Follow us on :

More in Related News