Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രബന്ധ രചന വിജയികളെ പ്രഖ്യാപിച്ചു

27 Sep 2025 20:14 IST

UNNICHEKKU .M

Share News :

മുക്കം : കൂളിമാട് മഹല്ല് കമ്മിറ്റി നാട്ടൊരുമ ക്യാമ്പയിൻ്റെ ഭാഗമായി വാരിയൻകുന്നത്ത് ചക്കിപ്പറമ്പൻ കുടുംബ ട്രസ്റ്റുമായി സഹകരിച്ച് ക്രസ്റ്റ് കൂളിമാട് നടത്തിയ സംസ്ഥാന തല പ്രബന്ധ രചന മത്സരഫലം പ്രഖ്യാപിച്ചു. മർഷാദ് ഹൈദരലി അരീക്കോട്,എ പി. അഹമ്മദ് കുട്ടി കോട്ടക്കൽ, യു.പി. അഭിന മുക്കം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് വിജയികളെ പ്രഖ്യാപിച്ചത്.ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ കോഴിക്കോട്, ഏറനാട്, വള്ളുവനാട്, കൊണ്ടോട്ടി താലൂക്കുകളുടെ പങ്ക് എന്നതായിരുന്നു വിഷയം.അഞ്ച് പേർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. വിജയികൾക്ക് കാഷ് പ്രൈസ് നൽകുന്നതാണ്.

 മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ എ കാദർ മാസ്റ്റർ അധ്യക്ഷനായി. ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ എ റഫീഖ്,ക്രെസ്റ്റ് വർക്കിംഗ് ചെയർമാൻ കെടിഎ നാസർ, കൺവീനർ അയ്യൂബ് കുളിമാട്, ടിവി ഷാഫി മാസ്റ്റർ, ചക്കിപ്പറമ്പൻ കുടുംബ ട്രസ്റ്റ് യൂത്ത് വിംഗ് കൺവീനർ ടി.വി. ഷാഫി , കുഞ്ഞിമരക്കാർ മലയമ്മ, ടി സി റഷീദ് ഹാജി,വി അബൂബക്കർ മാസ്റ്റർ, സി. മുഹമ്മദ്, ഇ നസീഫ്, എ.അഫ്സൽ സംബന്ധിച്ചു

Follow us on :

More in Related News