Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.

05 Jun 2025 20:13 IST

UNNICHEKKU .M

Share News :

മുക്കം:പരിസ്ഥിതി ദിനാഘോഷം രാജാ സ്കൂളിൽകളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും വൃക്ഷത്തൈ നടലും നടന്നു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോക്ടർ ശരത്ജിത്ത് എം സി (സി ഡബ്ലിയു ആർ ഡി എം സയന്റിസ്റ്റ് )

 ഉദ്ഘാടനം ചെയ്തു . സ്കൂൾ ഗാർഡനിൽ അദ്ദേഹം മാവിൻ തൈ നടുകയും ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി.  വൈസ് പ്രിൻസിപ്പാൾ റസീന, പ്രധാന അധ്യാപകൻ കേശവൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു .

 സ്കൂൾ സിസിഐയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രൈമറി ,യുപി വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ്റ്റും, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടന്നു. സ്കൂൾ മ്യൂസിക് ടീച്ചർ സജീവൻ ചാരുകേശി സംഗീതം നൽകിയ പരിസ്ഥിതി ഗാനം വിദ്യാർഥികളായ ഹയ ഇഫ്ര വൈഷ്ണവി, ഫൈഹ ബതൂല എന്നിവർ ആലപിച്ചു

 സി സി എ ഹെഡ് സിജോ ജെയിംസ് അധ്യാപകരായ ബിനു മുക്കം, ഷൈജു വി കെ ,റിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഹവ്വ ബിൻത് അലി അവതാരകയായി . ആയിഷ നഷ് വ പ്രാർത്ഥന നടത്തി

ഇഷാൻ ധാർമിക് സുധീഷ് സ്വാഗതവും നഹ് ല നാസർ നന്ദിയും പറഞ്ഞു.


ചിത്രം: എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ ലോക പരിസ്ഥി ദിന പരിപാടികൾ  ഡോക്ടർ ശരത്ജിത്ത് (സി ഡബ്ലിയു ആർ ഡി എം സയന്റിസ്റ്റ് ) ഉദ്ഘാടനം ചെയ്യുന്നു വേദിയിൽ പ്രിൻസിപ്പാൾ രമേശ് കുമാർ സി എസ് ഹെഡ്മാസ്റ്റർ കേശവൻ പി എന്നിവർ

Follow us on :

More in Related News