Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല കേരളോത്സവം

13 Dec 2024 19:16 IST

ജേർണലിസ്റ്റ്

Share News :




ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈസി ഡെനില്‍,  ഡിവിഷന്‍ മെമ്പര്‍മാരായ അഡ്വ. ആല്‍ബര്‍ട്ട് ജോസ്, കെ.എസ് ജോണ്‍, ഡാനിമോള്‍ വര്‍ഗീസ്, മിനി ആന്റണി, കെ.കെ രവി, ഷൈനി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടത്തി.  

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് (ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍) ബ്ലോക്ക് ഗ്രൗണ്ട് ആലക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ക്രിക്കറ്റ്, വടംവലി മത്സരവും പൂമാലയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 15 ന് 9 മുതല്‍ വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ നീന്തല്‍ മത്സരങ്ങളും, സിക്‌സസ് ഗ്രൗണ്ട് കോളപ്രയില്‍ വോളിബോള്‍, കരിമണ്ണൂര്‍ സെന്റ്. ജോസഫ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ 11 മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങളും നടത്തും. 15 ന് 5ന് സിക്‌സസ് ഗ്രൗണ്ട് കോളപ്രയില്‍ വച്ച് നടത്തുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എന്‍ ഷിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.


Follow us on :

More in Related News